എ ബി എസ്, കുറെ സെൻസറുകളും ഒരു കൺട്രോൾ യൂണിറ്റും

ഇന്നലെ വൈകിട്ട് ഒരു സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ പെട്ടെന്ന് ഉള്ള ഒരു ഓട്ടോകാരന്റെ അഭ്യാസത്തിൽ ഇടിക്കാതിരിക്കാൻ അവൻ ബൈക്ക് ബ്രേക്ക്‌ പിടിച്ചു നിർത്തി.

അങ്ങനെ നിർത്തിയതിൽ ഒരസ്വാഭാവികത കണ്ടൂ, അതിനെ കുറിച്ചാണ്.

കൂടുതൽ വിശദീകരിച്ച് വെറുപ്പിക്കുന്നില്ല. കാര്യം പറയാം

എ ബി എസ് എന്നൊരു സംഗതി കാറുകളിലും ചില ബൈക്കുകളിലും ഉള്ള കാര്യം അറിയാമല്ലോ?

പെട്ടെന്നുള്ള ബ്രേക്കിങ്ങിൽ തെന്നാതെയും നിയന്ത്രണം വിടാതെയും വാഹനത്തെ വരുതിക്കു നിർത്താൻ സഹായിക്കുന്ന ഒരു സംഗതിയാണിത്. എല്ലാ വണ്ടിയിലും പ്രേത്യേകിച്ചും ബൈക്കുകളിൽ വേണ്ടതായ ഒന്ന്.

കുറെ സെൻസറുകളും ഒരു കൺട്രോൾ യൂണിറ്റും ചേർന്നാണ് ഇത് പ്രവർത്തിക്കുന്നത്.

ശരി, അതു കൊണ്ട്?

അതു കൊണ്ട്, ബൈക്കിൽ കൈ കൊണ്ട് ബ്രേക്ക് വിട്ട് വിട്ട് പിടിച്ച്, എ ബി എസ് മോക്ക് ചെയ്യുന്ന ആ പരിപാടി ഉണ്ടല്ലോ, അത് ഗുണമല്ല ദോഷമാണ് ഉണ്ടാക്കുന്നത് എന്ന്.

അതെ അതാണ് പറയാൻ വന്നത്.

ഇനി ഇങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ദോഷം കൂടെ പറയാം.

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, ഇങ്ങനെ വിട്ടു പിടിക്കുമ്പോൾ സസ്പെൻഷൻ, അതായത് ഷോക്ക് അബ്സോർബറുകൾ പൊങ്ങിതാഴുന്നത് കാണാം. എ ബി എസ് പ്രവർത്തിക്കുമ്പോൾ അങ്ങനെ സംഭവിക്കുകയുമില്ല.

ഇങ്ങനെ സസ്പെൻഷൻ വിട്ടു വിട്ടു വർക്ക് ചെയ്യുന്നത്, നിയന്ത്രണം കൂട്ടുകയല്ല കുറക്കുകയാണ് ചെയ്യുക, തധ്വാരാ അപകട സാധ്യതയും കൂടുന്നു.

ഇതിങ്ങനെ കാണുന്നത് ആദ്യമായല്ല പല ഫ്രീക്കൻ മാരും ബൈക്കിൽ ഇങ്ങനെ കാണിക്കുന്നത് കണ്ടിട്ടുണ്ട് അതു കൊണ്ട് പറയുന്നതാണ്.

ഇനി എങ്ങനെയാണ് ബ്രേക്ക് പിടിക്കേണ്ടത് എന്നല്ലേ, അതിനെ ക്കുറിച്ച് വേറെ എഴുതാം!

Leave a Reply

Your email address will not be published. Required fields are marked *