- ഡൽഹി എക് ഷോറൂം വില 2,48,256 രൂപ
- രാജ്യത്തുടനീളമുള്ള കെടിഎം ഡീലർഷിപ്പുകളിൽ ബുക്കിംഗ് ആരംഭിച്ചു
കൊച്ചി, നവംബർ 20, 2020: മുൻനിര പ്രിമിയം മോട്ടോർ സൈക്കിൾ ബ്രാൻഡായ കെടിഎം ഏറ്റവും പുതിയ മോഡലായ കെടിഎം 250 അഡ്വഞ്ചർ വിപണിയിൽ അവതരിപ്പിച്ചു. 2,48,256 രൂപയാണ് വാഹനത്തിന്റെ ഡൽഹി എക് ഷോറൂം വില. രാജ്യത്തുടനീളമുള്ള കെടിഎം ഡീലർഷിപ്പുകളിൽ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിൽ അതിവേഗം വളർന്നുവരുന്ന സാഹസിക മോട്ടോർ സൈക്കിൾ വിപണി വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി കെടിഎം 250 അഡ്വഞ്ചർ വിപണിയിലെത്തിക്കുന്നത്. ഇതിന് മുൻപ് നിരത്തിലെത്തിയ കെടിഎം 390 വിപണിയിൽ വൻ സ്വീകാര്യത നേടിയിരുന്നു. അഡ്വഞ്ചർ ബൈക്കിംഗ് ലോകത്തേക്ക് ആദ്യ ചുവടുവെക്കുന്ന ഉപഭോക്താക്കൾക്ക് കെടിഎം 250 അഡ്വഞ്ചർ മികച്ച പ്രോത്സാഹനമേകും. ഇതിലൂടെ സാഹസിക മോട്ടോർ സൈക്കിൾ രംഗം കൂടുതൽ വളരുമെന്നും കെടിഎം പ്രതീക്ഷിക്കുന്നു. വാഹനം കൈകാര്യം ചെയ്യുവാനുള്ള എളുപ്പവും, മികച്ച എൻജിൻ കുതിപ്പും, ഭാരക്കുറവും ഈ രംഗത്ത് 250 അഡ്വഞ്ചറിനെ വ്യത്യസ്തമാക്കുന്നു.
ബിഎസ് 6എമിഷനോടുകൂടിയ 248സിസി അത്യാധുനിക ഡിഒഎച്ച്സി ഫോർ വാൾവ് സിംഗിൾ സിലിണ്ടർ ലിക്യുഡ് കൂൾഡ് എൻജിനാണ് കെടിഎം 250 അഡ്വഞ്ചറിന്റെ കരുത്ത്. 30 എച്ച്പി (22 കിലോവാട്ട്) പവർ, 24 എൻഎം ടോർക്ക് എന്നിവ ഉയർത്താൻ ഇലക്ട്രോണിക് ഫ്യൂവൽ ഇഞ്ചക്ഷൻ സഹായിക്കുന്നു. സാങ്കേതികമായി നൂതനമായ പവർ അസിസ്റ്റ് സ്ലിപ്പർ ക്ലച്ചാണ് (പിഎഎസ്‌സി) മറ്റൊരു പ്രധാന പ്രത്യേകത. ഇത് 6-സ്പീഡ് ഗിയർബോക്സിൽ ആയാസരഹിതമായ മികച്ച ഗിയർ ഷിഫ്റ്റിംഗിന് സഹായിക്കുന്നു.
ഡബ്ല്യൂപി അപ്പെക്സ് സസ്പെൻഷനാണ് കെടിഎം 250 അഡ്വഞ്ചറിൽ ഉപയോഗിച്ചിരിക്കുന്നത്. ക്രമീകരിക്കാവുന്ന പ്രീലോഡഡ് 177 എംഎം ട്രാവൽ റേഞ്ചാണ് റിയർ ഷോക്ക് അബ്സോർബറിന് ഉള്ളത്, ഡബ്ല്യുപി അപെക്സ് അപ്പ് സൈഡ്- ഡൗൺ 43 എംഎം ഫ്രണ്ട് ഫോർക്ക് 170 എംഎം ട്രാവൽ വാഗ്ദാനം നൽകുന്നു. കൂടാതെ ഹെവി-ഡ്യൂട്ടി കാസ്റ്റ് വീലുകൾ [19 ’’ / 17 ’’], യാത്രാ-നിർദ്ദിഷ്ട ട്യൂബ്‌ലെസ്സ് ടയറുകൾ എന്നിവ എല്ലാ സാഹചര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
ബ്രെംബോ നിർമ്മിച്ച കട്ടിംഗ് എഡ്ജ് ബൈബ്രെ ബ്രേക്കുകളിൽ, 4 പിസ്റ്റൺ റേഡിയൽ മൗണ്ട് ചെയ്ത കാലിപ്പറോഡുകൂടിയ, 320 എംഎം ഫ്രണ്ട് ബ്രേക്ക് ഡിസ്ക്കുണ്ട്. ഒപ്പം 230 എംഎം റിയർ ഡിസ്ക്കും ഉൾപ്പെടുത്തിയിരിക്കുന്നു. ബോഷിന്റെ അത്യാധുനിക എബിഎസ് സിസ്റ്റത്തിന് ഒരു അധിക ഓഫ്-റോഡ് മോഡ് കൂടി ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അത് ഡാഷ്‌ബോർഡിലെ ഒരു ബട്ടൺ വഴി ഉപയോഗിക്കാൻ കഴിയും, ഇത് പിൻഭാഗത്തെ, കോണുകളിലേക്ക് എളുപ്പത്തിൽ തിരിക്കാൻ സഹായിക്കുന്നു.
14.5ലിറ്റർ സംഭരണശേഷിയുള്ള ഫ്യൂൽ ടാങ്ക് വൈവിദ്ധ്യമാർന്ന ഭൂപ്രദേശങ്ങളിൽ കൂടി വളരെ ദൂരം സാഹസിക യാത്രകൾ നടത്താൻ റൈഡേഴ്സിനെ സഹായിക്കും. സാഹസികതയുടെ സൗന്ദര്യവും, പ്രകടനവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ജിപിഎസ് ബ്രാക്കറ്റുകൾ, റേഡിയേറ്റർ പ്രൊട്ടക്ഷൻ ഗ്രിൽ, ക്രാഷ് ബംഗ്സ്, ഹെഡ്‌ലാമ്പ് പ്രൊട്ടക്ഷൻ, ഹാൻഡിൽബാർ പാഡുകൾ തുടങ്ങിയ പവർപാർട്ടുകളുടെ വിശാലമായ ശ്രേണിയും കെടിഎം പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുണ്ട്.
“സമീപ വർഷങ്ങളിൽ സാഹസിക ടൂറിംഗ് വർദ്ധിച്ചുവരുന്ന പ്രവണതയാണ് കാണപ്പെടുന്നതെന്നും ഔട്ട്‌ഡോർ പര്യവേക്ഷണത്തിനുള്ള താൽപര്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും വാഹനം അവതരിപ്പിച്ചുകൊണ്ട് ബജാജ് ഓട്ടോ ലിമിറ്റഡിന്റെ പ്രസിഡന്റ് (പ്രോബൈക്കിംഗ്) സുമിത് നാരംഗ് പറഞ്ഞു.
ഈ പ്രവണതയുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി സജ്ജമാക്കിയിട്ടുള്ളതാണ് ഞങ്ങളുടെ സാഹസിക ശ്രേണി. ഈ വർഷം ആദ്യം പുറത്തിറങ്ങിയ കെടിഎം 390 അഡ്വഞ്ചറിന് ബൈക്കിംഗ് പ്രേമികൾക്കിടയിൽ മികച്ച സ്വീകാര്യത ലഭിക്കുകയും കെടിഎം അഡ്വഞ്ചർ മോഡൽ കുടുംബത്തിലെ പുതിയ അംഗത്തിന് വഴിയൊരുക്കുകയും ചെയ്തു. കെടിഎം 390 അഡ്വഞ്ചർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി റൈഡറുകളെ ആകർഷിക്കുന്ന ഒരു ട്രാവൽ-എൻഡ്യൂറോ മോട്ടോർസൈക്കിളാണ് ഓൾ ന്യൂ കെടിഎം 250 അഡ്വഞ്ചർ. അദ്ദേഹം കൂട്ടിച്ചേർത്തു.