മഹിന്ദ്ര ആൻഡ് മഹീന്ദ്രയുടെ ജനപ്രീതിയാർജിച്ച ‘ഥാർ’ എസ് യു വിയുടെ
പുതിയ പതിപ്പ് രാജ്യത്തിൻറെ എഴുപത്തിനാലാം സ്വാതന്ദ്ര്യ ദിനമായ 2020 ഓഗസ്റ്റ് 15-ന് നിരത്തിൽ എത്തും.
എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ മഹിന്ദ്ര ഥാർ, സാങ്കേതിക വിദ്യയിലും സുരക്ഷയിലും യാത്രാസുഖത്തിലും എല്ലാം ഏറ്റവും മുന്നിൽ നിൽക്കുമെന്ന് കരുതാം. സമകാലിക എസ് യു വിയുടെ എല്ലാ വിധ സവിശേഷതകളും ഉൾക്കൊള്ളിച്ചാണ് ഇതിന്റെ രൂപഘടന. 2010 മുതൽ നിരത്തിൽ ഉള്ള ഥാർ ആരാധകർ വളരെ അധികം പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ഏഴു പതിറ്റാണ്ടായി ഇന്ത്യയുടെ ചരിത്രം പങ്കു വയ്ക്കുന്ന മഹിന്ദ്ര, രാജ്യത്തിൻറെ സ്വാതന്ദ്ര്യ ദിനത്തിൽ തത്സമയ വെബ് കാസ്റ്റിലൂടെയാണ് രാജ്യത്തിന് മുന്നിൽ അനാവരണം ചെയ്യുന്നത്.
മഹിന്ദ്ര ഥാർ വെബ്സൈറ്റിലും സോഷ്യൽ മീഡിയയിലും അനാവരണ ചടങ്ങ് കാണാനാവും.