ഇരുപതാം വാര്‍ഷികത്തില്‍ 60 ലക്ഷം ഉപഭോക്താക്കളുമായി ടിവിഎസ് അപ്പാച്ചെ
ലോക റേസിങ് സര്‍ക്യൂട്ടില്‍ വിപ്ലവം സൃഷ്ടിച്ച ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ടിവിഎസ് അപ്പാച്ചെ 2025ല്‍ രണ്ട് പതിറ്റാണ്ടിന്റെ മികവ് ആഘോഷിക്കുന്നു. ഇരുപതാം വാര്‍ഷികത്തില്‍ 60 ലക്ഷം ഉപഭോക്താക്കളെന്ന അതുല്യ നേട്ടവും ടിവിഎസ് അപ്പാച്ചെ നേടി. അത്യാധുനിക റേസിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകല്‍പന ചെയ്ത ടിവിഎസ് അപ്പാച്ചെ, അറുപതിലേറെ രാജ്യങ്ങളിലായി അതിവേഗം വളരുന്ന സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളിലൊന്ന് കൂടിയാണ്. 2005ലാണ് ടിവിഎസ് അപ്പാച്ചെയുടെ പിറവി, അപ്പാച്ചെ 150 മോഡലിന്റെ അവതരണം ടിവിഎസിന്റെ പ്രീമിയം സെഗ്‌മെന്റിലേക്കുള്ള…
