ഈയിടെ എഫ് വൺ എന്ന സിനിമ വന്നല്ലോ, പടം നല്ലതായിരുന്നു എന്നാലും മുൻപ് വന്ന റഷ് എന്ന സിനിമയോളം എനിക്ക് ഈ പടത്തിന്റെ കഥാ തന്തു മികച്ചതായി എനിക്ക് തോന്നിയില്ല, എന്നിരുന്നാലും ടെക്‌നിക്കലി നല്ല ഒരു സിനിമയായിരുന്നു എഫ് വൺ.
ഈ സിനിമ കണ്ടപ്പോഴാണ് എനിക്ക് തോന്നിയത് അത്രക്ക് കോംപിക്കേറ്റഡ് ആയിട്ടുള്ള ഒരു സംഗതിയൊന്നുമല്ല ഫോർമുല വൺ, ഒന്ന് മനസിലാക്കിയാൽ ഇത്രയും ഹരം കൊള്ളിക്കുന്ന മറ്റൊരു മോട്ടോർ സ്‌പോർട് ഇല്ല. അതിശയോക്തിയില്ലാതെ തന്നെ പറയാം സ്‌പേസ് പ്രോഗ്രാമുകളോളം തന്നെ റിസേർച്ചും ഡവലപ്മെന്റും നടക്കുന്ന ഫോർമുല വൺ കാറുകൾ ഒരു സെക്കന്റിനല്ല, പകരം മൈക്രോ അല്ലെങ്കിൽ മില്ലി സെക്കന്റുകളുടെ വേഗം കൂടുതൽ നേടാൻ വേണ്ടിയാണ് പരിശ്രമിക്കുന്നത്.

അതോടിക്കുക എന്ന് പറയുന്നതും അത്ര എളുപ്പമല്ല. ഞാൻ നേരത്തെ പറഞ്ഞെ സ്‌പേസ് പ്രോഗ്രാം പോലെ അത്രയും ജി ഫോഴ്‌സ് ആണ് ഓരോ ഡ്രൈവറും അനുഭവിക്കുന്നത്. അതിനു തക്ക വണ്ണം ആരോഗ്യസ്ഥിതിയും പ്രാക്റ്റീസും എല്ലാം ഈ ഒരു റേസിന് ആവശ്യമാണ്.
ഇവിടെ ഞാൻ എന്നും പറയുന്ന പോലെ, എനിക്ക് മനസിലായതാണ് നിങ്ങൾക്ക് കൂടെ പറഞ്ഞ തരാൻ ശ്രമിക്കുന്നത്. ഒരു സാധാരണ വാഹനപ്രേമിക്ക് മനസിലാവുന്ന വിധത്തിൽ ഞാൻ ഇത് പറയാൻ ശ്രമിക്കാം.
ആദ്യം കാറുകളെ കുറിച്ച് പറയാം പിന്നെ മത്സരത്തെ കുറിച്ച് പറയാം.
ഒരു വെളിയാഴ്ച തുടങ്ങി, ഞായറാഴ്ച അവസാനിക്കുന്ന ഒരു മോട്ടോർ സ്‌പോർട് ആണ് ഫോർമുല വൺ, എന്നാൽ ഈ മത്സരത്തിൽ എന്താണ് ഒരു മരകഷണത്തിനു സ്ഥാനം. അത് പറയാം . പിന്നെ ഫോർമുല വൺ കാറുകൾ മത്സരത്തിനിടയിൽ ഇന്ധനം നിറക്കാറില്ല, അതിനെന്താണ് കാരണം, അതും പറയാം .
സാധാരണ ഒരു കാറ് പോലെ നാലു വീലുകൾ ഉണ്ടെങ്കിലും ഫോർമുല വൺ കാറിൽ ഒരു പാട് പ്രത്യേകതകളുണ്ട്. ഉദാഹരണത്തിന് സ്പീഡ് അല്ലെങ്കിൽ ഹാന്ഡിലിങ്, കൂടാതെ ഓടിക്കുന്ന വിധം, പെഡലുകൾ. എല്ലാം തന്നെ വ്യത്യസ്തമാണ്. സ്റ്റിയറിംഗ് പോലും ഒരു റിങ് അല്ല.
എയ്റോ ഡയനാമിക്സിന് വേണ്ടി രൂപ കല്പന ചെയ്ത ആ കാർ വിമാനം എങ്ങനെയാണോ ആകാശത്തു നിക്കുന്നത് അതിന്റെ നേരെ വിപരീതമായി നിലത്തു നിർത്താൻ വേണ്ടി ഉപയോഗിക്കുന്നത് എയ്റോ ഡയനാമിൿസ് തന്നെയാണ്.

കാറിന്റെ ബോഡിയിൽ കുറെ ചെറിയ ചെറിയ ഡിസൈൻ എലമെന്റുകൾ കാണാം, അത് സാധാരണ കാറിലെ പോലെ വെറും സ്റ്റിക്കർ വർക്കല്ല, കാഴ്ചക്കുവേണ്ടിയുമല്ല. അതത്രയും തന്നെ ആ വണ്ടിയെ നിലത്തു നിർത്താനും, തിരുവുകളിൽ കൃത്യമായി തിരിയാനും സഹായിക്കുന്ന വിധത്തിൽ ചെയ്തെടുക്കുന്നതാണ്.
എന്നാൽ തിരിവുകളിൽ ഈ എയ്‌റോ ഡയനാമിൿസ് അല്ലെങ്കിൽ നിലത്തേക്കുള്ള പിടിച്ചു വലിക്കൽ സഹായകമാണ് പക്ഷെ നേരെയുള്ള റോഡിൽ അത് വേഗം കുറക്കുകയും ചെയ്യും, അതിനെ മറികടക്കാനും ഒരു സംവിധാനം ഫോർമുല വൺ കറുകളിലുണ്ട്.
അതാണ് ഡി ആർ സ്, എന്ന് വച്ചാൽ ഡ്രാഗ് റിഡക്ഷൻ സിസ്റ്റം. അത് ഡ്രൈവർ കൺട്രോൾ ചെയ്യുന്ന സിസ്റ്റമാണ്. ഒരു തുറക്കുന്ന വിങ് പോലുള്ള ആ പിന്നിൽ കാണുന്ന സംഗതി കാറ്റിനെ ക്രമീകരിച്ച് ഡൌൺ ഫോഴ്‌സ് കുറച്ച് നേരെയുള്ള റോഡിൽ മാക്സിമം വേഗം കൈവരിക്കാൻ സഹായിക്കും. ഈ ഡി ആർ എസ് എപ്പോൾ ഉപയോഗിക്കണം എന്നത് പോലും ടീമിന്റെ തീരുമാനമാണ്.

ഹാലോ, എന്താണത്. ഫോർമുല വൺ കാർ ഒരു തുറന്ന കാറാണ്, അതിനു മുകളിലെ ആ മൂന്നു കാലുള്ള ആ പ്രൊട്ടക്ഷൻ, അതാണ് ഹാലോ. വണ്ടി തല കുത്തി മറഞ്ഞാലും അതിനകത്തെ ആൾക്ക് ഒന്നും പറ്റരുതല്ലോ. ഫോർമുല വൺ, സുരക്ഷിതമായി മാറിയിട്ടുണ്ട് ഒരു പരിധി വരെ, ആദ്യ കാലങ്ങളിലെയൊക്കെ കാര്യങ്ങൾ വച്ച് നോക്കിയാൽ. പൂർണമായി നശിച്ച കാറിൽ നിന്ന് പോലും, ഡ്രൈവർ ഇറങ്ങി വരുന്നത് ഒരിക്കൽ എങ്കിലും റേസ് കണ്ടവർ കണ്ടു കാണും
ഒരു കാര്യം കൂടെ കാറിനെ കുറിച്ച് പറഞ്ഞിട്ട് നമുക്ക് റേസിലേക്ക് പോകാം. ആദ്യ കാലങ്ങളിലെ വി8 എഞ്ചിനുകൾക്ക് പകരം ഇപ്പോൾ ഉപയോഗിക്കുന്നത് ഹൈബ്രിഡ് വി 6 എഞ്ചിനുകളാണ്. 378 കിലൊമീറ്റർ വരെ വേഗതയെടുക്കാൻ കഴിയുന്ന ഈ കാറുകൾ കാർബൺ ഫൈബർ ഉപയോഗിച്ച് നിർമിക്കുന്നത് കൊണ്ടും, വേഗത്തെ കുറക്കാൻ ഭാരം ഒരു ഘടകം ആണ് എന്നത് കൊണ്ടും ഈ കാറുകൾക്ക് ഭാരം കുറവാണ്. നിയമപ്രകാരം, ഡ്രൈവർ അടക്കം എന്നാൽ ഇന്ധനമൊഴിച്ച് 798 കിലോഗ്രാം ഭാരമാണ് മിനിമം വേണ്ടത്.
2 ലിറ്റർ വി 6 എൻജിൻ, ഇപ്പോൾ 1.6 ആണ്, ഹൈബ്രിഡ് തന്നെയാണത്. എട്ടു സ്പീഡ് സെമി ഓട്ടോമാറ്റിക് ഗിയർ ബോക്സ് ആണ്. ചില കാറുകളിൽ ആയിരം ഹോഴ്സ് പവർ വരെ കരുത്തുണ്ടാവും എന്നാണ് പറയുന്നത്.

സാധാ കാറുകളിലെ ആർ പി എം റെഡ് ലൈൻ എത്തുമ്പോൾ പേടിക്കുന്ന ചിലരെങ്കിലും, എഫ് വൺ കാറിലെ ആർ പി എം കേട്ടാൽ ഞെട്ടും. ഏറെക്കുറെ 15000 ആർ പി എം വരെ ഈ കാറുകൾ റെവ് ചെയ്യുമത്രേ.
ഇതിലെ ഒരു കൗതുകം എന്ന് പറയുന്നത്, വേഗമെടുക്കാൻ വേണ്ടി ഡ്രൈവർ പെട്ടെന്നു ഡൌൺ ഷിഫ്റ്റ് ചെയ്യുമ്പോൾ ഈ ആർ പി എം ഇത്രയുമൊക്കെ കൂടുതലല്ലേ അത് കൊണ്ട് തന്നെ എഞ്ചിനോ ഗിയർ ബോക്സോ നാശമാവാൻ സാധ്യതയുണ്ട്. അത് ഒഴിവാക്കാൻ കമ്പ്യൂട്ടർ ആണ് ഷിഫ്റ്റിംഗ് തീരുമാനിക്കുന്നത്. ഇപ്പോൾ ഡ്രൈവർ ഷിഫ്റ്റ് ചെയ്യാൻ വേണ്ടി പാഡിൽ അമർത്തിയാലും വണ്ടി കണ്ടറിഞ്ഞേ കാര്യങ്ങൾ ചെയൂ. അത് ആ വണ്ടിയുടെ വേഗവും വണ്ടിക്ക് പണി കിട്ടാതെ സൂക്ഷിക്കാനും സഹായിക്കുന്നുണ്ട്.
ഇനി ഹാലോ, ഡ്രൈവർ ക്രാഷ് പ്രൊട്ടക്ഷൻ സിസ്റ്റമാണ് ഹാലോ, ഇതൊരു റെഗുലേഷൻ കൂടിയാണ്, അഥവാ ഇത് വേണമെന്നത് നിർബന്ധമാണ്. മൂന്നു കാലുള്ള ടൈറ്റാനിയം ട്യൂബ് സ്ട്രക്ച്ചർ ഡ്രൈവറെ സംരക്ഷിക്കും. അതൊരു ബ്രാക്കറ്റ് ആണ് എന്ന് ലളിതമായി പറയാം, സാധാരണ റേസിംഗ് കാറുകളിൽ കാണുന്ന റോൾ കേജ് എന്ന് പറയുന്നത് സുരക്ഷയിലെ ആൾട്ടോ ആണെങ്കിൽ ഇത് റോൾസ് റോയ്‌സ് ആണ്.
എഫ് വൺ കാറുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്ന് ടയറുകളാണ്. സോഫ്റ്റ് മീഡിയം ഹാർഡ് എന്നീ തരത്തിലാണ് എഫ് വണ്ണിലെ ടയറുകൾ, ഒരു മത്സരത്തി രണ്ടു തരം ടയറുകൾ എങ്കിലും ഉപയോഗിക്കണം എന്നാണ് നിയമം. അത് എപ്പോൾ എങ്ങനെ എന്നത് ടീമിന്റെ തീരുമാനമാണ്. സോഫ്റ്റ് ടയറുകൾ കൂടുതൽ വേഗതയും ഗ്രിപ്പും തരും പക്ഷെ പെട്ടെന്ന് തേഞ്ഞു തീരും എന്നാൽ ഹാർഡ് ടയറുകളാകട്ടെ കൂടുതൽ നേരം ഉപയോഗിക്കാം പക്ഷെ സോഫ്റ്റ് ടയറുപോലെ അത്ര ഫാസ്റ്റ് ആൻഡ് ഗ്രിപ്പി അല്ല.

ഫോർമുല വൺ കാറുകൾക്കടിയിൽ ഒരു മരക്കഷണം ഉണ്ടെന്നു കേട്ടിട്ടുണ്ടോ, എന്നാൽ അങ്ങനെ ഒന്നുണ്ട്, ഈ കാറുകളിൽ ഗ്രൗണ്ട് ക്ലിയറൻസ് ഒരേ പോലെ നിർത്താൻ ഉപയോഗിക്കുന്ന സംഗതിയാണത്. ഗ്രൗണ്ട് ക്ലീയറൻസ് കൂടുതൽ താഴെയായാൽ കാറിനെ ഗ്രിപ് കൂടുമല്ലോ എന്നാൽ ഒരു പരിധിയിൽ കൂടുതൽ അത് കുറക്കാൻ നിയമം അനുവദിക്കുന്നില്ല. തദ്ധ്വാരാ ആ മരക്കഷണം ഇത് ഉറപ്പു വരുത്തും എന്നാണ് പറയുന്നത്.
മുൻപ് 2010 വരെ കാറുകൾ മത്സരത്തിനിടയിൽ ഇന്ധനം നിറച്ചിരുന്നു. അത് ബാൻ ചെയ്തു അതിനു കാരണം തീ പിടുത്തവും, ഈ ഇന്ധനം നിറക്കുന്ന ട്യൂബും കൊണ്ട് കാറുകൾ ഓടിപ്പോകുന്നതും ഉണ്ടായതു കൊണ്ടാണ്. ഇപ്പൊ മത്സരത്തിനുള്ള ഇന്ധനം മുഴുവനായി നിറയ്ക്കും.
ഈ കാറുകളിലെ സസ്‌പെൻഷനും ബ്രെക്കും മാരകമാണ്. സാധാരണ കാറുകളിലെ പോലെ അല്ലെ പുഷ് റോഡ്, പുൾ റോഡ് സസ്‌പെൻഷനും, കാർബൺ സെറാമിക് 1000 ഡിഗ്രി ചൂട് വരെ താങ്ങാൻ കെൽപ്പുള്ള ബ്രെക്കുകളാണ്. കൂടാതെ പിന്നിലേക്ക് ഡ്രൈവ് ബൈ വയർ ആണ് ബ്രെക്ക്സ്
ഇത്രയുമാണ് കാറിന്റെ കാര്യങ്ങൾ, ഇത് വളരെ ചുരുക്കിയാണ് പറഞ്ഞത്. ഒരു എഫ് വൺ കാറിന്റെ നിർമ്മാണ ചെലവ് മില്യൺ ഡോളേഴ്‌സ് ആണ്, ഒരു വിമാനം പോലെ ഒരു കാർ അത് വില കൊണ്ടും ടെക് കൊണ്ടും പക്ഷെ സൈസ് കൊണ്ടല്ല.
ഇനി വെളിയാഴ്ച മുതൽ ഞായറാഴ്ച വരെയുള്ള മാമാങ്കം, അഥവാ ഫോർമുല വൺ റേസ്!
ഫോർമുല വൺ ഒരു സങ്കീർണമായ മത്സരമാണ്. വണ്ടി ഓടിക്കുന്നവർക്ക് മാത്രമല്ല, വണ്ടി ഉണ്ടാക്കുന്നവർക്കും ടീമിനും എല്ലാം നിയമങ്ങളുണ്ട്. ഇതിന്റെ ടെക്‌നികൾ, സ്പോർട്ടിങ് റെഗുലേഷൻസ് തന്നെ 200 ലധികം പേജുകളുണ്ട്. അതിൽ ഫിനാൻഷ്യൽ സെറ്റ് ഓഫ് റൂൾസ് ടീമിന്. സ്പോർട്ടിങ് കോഡ് ഡ്രൈവർമാർക്ക്.
ഒളിമ്പിക്‌സും, ഫിഫ വേൾഡ് കപ്പും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന സ്‌പോർട് ആയിട്ടുള്ള ഫോർമുല വണ്ണിന്റെ ഒരു ചെറിയ വിശദീകരണം, അങ്ങനെ കണ്ടാൽ മതി. റൂൾ ബുക്കും അറ്റാച്ച് ചെയ്യാം.

1950 ലാണ് ഫോർമുല വണ്ണിന്റെ തുടക്കം, ലോകത്തെൻമ്പാടുമുള്ള പല റേസിംഗ് സർക്കുട്ടുകളിലായി നടന്ന റേസിംഗ് പരമ്പര, ഇന്നത്തെ പോലെ ഒക്കെ തന്നെ, ആദ്യം ആര് ഫിനിഷ് ലൈൻ ക്രോസ്സ് ചെയ്യുന്നോ, അയാൾ ജയിക്കും. ആദ്യ പത്തു സ്ഥാനങ്ങൾക് പോയിന്റുകളും. ഏറ്റവും കൂടുതൽ പോയിന്റുകൾ ഈ പരമ്പരയിലെ എല്ലാ റേസിലും കൂടി ലഭിക്കുന്ന ഡ്രൈവർ ചാംമ്പ്യനും.
1950 ലു 7 മത്സരങ്ങളായിരുന്നു, പിന്നീടത് ഒരു സീസണിൽ 24 റേസിങ്ങുകളായി മാറി. മാർച്ചിൽ തുടങ്ങി നവംബറിൽ അവസാനിക്കുന്ന ഒരു സീസൺ ലോകത്തെ പലയിടത്തെ ട്രാക്കുകളിൽ അല്ലെങ്കിൽ മാറ്റം വരുത്തിയ സ്ട്രീറ്റിൽ ഒക്കെയാണ് മത്സരങ്ങൾ നടക്കുക. കമ്പ്യൂട്ടർ ഗേമുകൾ അല്ലെങ്കി മൊബൈലിൽ റിയൽ റേസിംഗ് പോലുള്ള ഗേമുകൾ കളിച്ചവർക്ക് ഈ ട്രക്കുകൾ മിക്കവാറുമൊക്കെ സുപരിചിതമായിരിക്കും. യൂറോപ് ഏഷ്യാ അമേരിക്ക മിഡിൽ ഈസ്റ്, ഓസ്‌ട്രേലിയ ഇവിടെയൊക്കെയാണ് ഈ റേസിംഗ് നടക്കാറുള്ളത്.
ഈ ഫോർമുല വൺ റേസുകൾ ഇന്ന് ഗ്രാൻഡ് പ്രിക്സ് എന്നാണ് അറിയപ്പെടുന്നത്. ഫ്രഞ്ച് വാക്കാണിത്, ബിഗ് പ്രൈസ് അഥവാ വലിയ മണി എന്നാണിതിന്റെ അർഥം
രണ്ടു മണിക്കൂറും, 190 മൈൽസ് അഥവാ 306 കിലോമീറ്റർ ദൂരമാണ് ഫോർമുല വൺ റേസ്. ഇതിൽ ഓരോ ഡ്രൈവറും ഒരിക്കലേങ്കിലും നാലു ടയറുകൾ മാറിയിരിക്കണം. മൂന്ന് സെക്കൻഡിൽ താഴെ ഈ പിറ്റ് സ്റ്റോപ്പ് പരിപാടി പൂർത്തിയാക്കുകയും വേണം, എത്രയും വേഗം പിറ്റ് സ്റ്റോപ്പ്ന്ന് പോകുന്നോ അത്രയും വിജയ സാധ്യതയും കൂടും.
പരമ്പരാഗതമായി, ഞായറാഴ്ചയാണ് റേസ് നടക്കുക, അതിനു രണ്ടു ദിവസം മുന്നേ അഥവാ വെള്ളിയാഴ്ച പരിപാടി തുടങ്ങും, അത് പ്രാക്റ്റീസ് സെഷൻ ആണ്.
ഈ പ്രാക്റ്റിസ് സെഷൻ എന്ന് പറയുന്നത് ഡ്രൈവർമാർക്ക് ആ സർക്ക്യൂട്ടിനെ അറിയാൻ വേണ്ടിയും കാറുകളുടെ സ്വഭാവം മനസിലാക്കാനും വേണ്ടിയാണ്.
അതിനടുത്ത ദിവസമാണ് ക്വാളിഫൈയിങ് സെഷൻ, ഓരോ ഡ്രൈവർമാരും ഈ ക്വാളിഫൈങ് സെഷനിൽ തങ്ങളുടെ ബെസ്റ്റ് ലാപ് ടൈം സെറ്റ് ചെയ്യണം, ഈ ടൈം ആണ് അടുത്ത ദിവസം നടക്കുന്ന റേസിൽ അവരുടെ സ്റ്റാർട്ടിങ് പൊസിഷൻ നിശ്ചയിക്കുന്നത്. ഏറ്റവും വേഗത്തിൽ ലാപ് പൂർത്തിയാക്കിയ ഡ്രൈവർ ആദ്യ പൊസിഷനിൽ റേസ് തുടങ്ങും, അതിനെയാണ് പോൾ പൊസിഷൻ എന്ന് പറയുന്നത്

കഴിഞ്ഞ കുറച്ച് കാലങ്ങളായി ഒരു അഡിഷണൽ ഷോട്ടർ സ്പ്രിന്റ് റേസ് കൂടെ ഉണ്ടാവും ഹാഫ് എ ഡസൻ ഇവെന്റ്സ് എന്ന് വിളിക്കുന്ന ശനിയാഴ്ച വൈകീട്ട് ക്വാളിഫയിങ് റെസിന് ശേഷമാണത് നടക്കുക. ഇതിലെ പോയിന്റുകളും ചാമ്പ്യൻ ഷിപ് പോയിന്റിലേക്ക് ആഡ് ചെയ്യും. അത് പക്ഷെ റേസിന്റെ മൂന്നിലൊന്ന് ദൂരമേ ഉണ്ടാവൂ
വെള്ളിയാഴ്ച്ചകളിലെ പ്രാക്ടീസ് എന്ന് പറയുന്നത്. രണ്ടു ഓരോ മണിക്കൂർ സെഷനുകളായിട്ടാണ് നടക്കുക
ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ (FIA) യാണ് ഫോർമുല വൺ റേസിന്റെ റൂൾസ് തീരുമാനിക്കുന്നത്. FIA പാരീസ് ബേസ് ചെയ്താണ് പ്രവർത്തിക്കുന്നത്. 1904 തുടങ്ങിയ FIA, കാറുകൾക്കും, സിർക്യൂട്ടുകൾക്കും കഠിനമായ സുരക്ഷാ നിർദ്ദേശങ്ങളാണ് നടപ്പിലാക്കുന്നത്. ഈ സർക്യൂട്ടുകൾക്കും കൊമേർഷ്യൽ പാർട്ണർഷിപ്പിനും, ടിവി കവറേജിനുമൊക്കെയായി FOM എന്ന ഫോർമുല വൺ മാനേജ്‍മെന്റ് എന്ന ബോഡിയുണ്ട്. ഇത് us ബേസ് ചെയ്തിട്ടുള്ള ലിബർട്ടി മീഡിയ എന്ന കമ്പനിയുടെ ഉടമസ്ഥതയിലാണ്.
ഫോർമുല വണ്ണിൽ പങ്കെടുക്കുന്ന ടീമുകൾ, വാഹന നിർമാതാക്കളുടെയും അല്ലെങ്കിൽ പ്രൈവറ്റ് കമ്പനികളുടെയും ഉടമസ്ഥതിലുള്ളതായിരിക്കും. ഒരു ടീമിന് രണ്ടു കാറുകളാണ് ഉണ്ടാവുക. ഓരോ ടീമും അവരുടെ കാറുകൾ സ്വന്തമായി നിർമിക്കണം. റെഗുലേഷൻസും മറ്റും പാലിച്ച് വേണം കാറുകൾ രൂപ കല്പന ചെയ്യാൻ, കോൺസ്റ്റ്‌ക്ടേഴ്‌സ് എന്നാണ് ഈ ടീമിലെ കാറുകൾ ഉണ്ടാക്കുന്നവരെ വിളിക്കുന്നത്, മത്സരങ്ങളിൽ അവർക്ക് പ്രേത്യേകം പോയിന്റുകൾ ഉണ്ട്. അതിനെ പ്രേത്യകമായ കൺസ്റ്റ്ക്റ്റർസ് വേൾഡ് ചാംപ്യൻഷിപ് എന്ന് പറയും. ഡ്രൈവർമാർ ഓരോ സീസണും വേണ്ടിയാണ് ഓരോ ടീമിലും ചേരുക, നല്ല ഡ്രൈവർക്ക് നല്ല ഡിമാന്റുണ്ടാവും.
1950 മുതൽ ഉള്ള ടീം ആയ ഫെറാറിയാണ് ഏറ്റവും ലെഗസിയുള്ള എഫ് വൺ ടീം.
വലിയ ചിലവുള്ള ഒരു സംഗതിയാണ് ഫോർമുല വൺ, പക്ഷെ ഇത് ഭ്രമിപ്പിക്കുന്നതുമാണ്. ഒറ്റ വാക്കിൽ പറഞ്ഞാൽ ടെക്നോളജിയുടെയും ഡ്രൈവറുടെയും കൃത്യമായ ചേരുവ, അതാണ് ഫോർമുല വണ്ണിലെ വിജയം.
