അപകടകരം പക്ഷെ ആവേശം!
ഈയിടെ എഫ് വൺ എന്ന സിനിമ വന്നല്ലോ, പടം നല്ലതായിരുന്നു എന്നാലും മുൻപ് വന്ന റഷ് എന്ന സിനിമയോളം എനിക്ക് ഈ പടത്തിന്റെ കഥാ തന്തു മികച്ചതായി എനിക്ക് തോന്നിയില്ല, എന്നിരുന്നാലും ടെക്നിക്കലി നല്ല ഒരു സിനിമയായിരുന്നു എഫ് വൺ. ഈ സിനിമ കണ്ടപ്പോഴാണ് എനിക്ക് തോന്നിയത് അത്രക്ക് കോംപിക്കേറ്റഡ് ആയിട്ടുള്ള ഒരു സംഗതിയൊന്നുമല്ല ഫോർമുല വൺ, ഒന്ന് മനസിലാക്കിയാൽ ഇത്രയും ഹരം കൊള്ളിക്കുന്ന മറ്റൊരു മോട്ടോർ സ്പോർട് ഇല്ല. അതിശയോക്തിയില്ലാതെ തന്നെ പറയാം സ്പേസ് പ്രോഗ്രാമുകളോളം…
