Honda 2Wheelers India inaugurates BigWing Topline in Kochi

ഹൈനസ് – സിബി350യുമായി ഇടത്തരം മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലേക്ക് പ്രവേശിച്ച ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ വലിയ പ്രീമിയം ബൈക്കുകള്‍ക്കായി കൊച്ചിയില്‍ പുതിയ ബിഗ്‌വിങ് ടോപ്പ്‌ലൈന്‍ ഷോറും ആരംഭിച്ചു. എന്‍എച്ച് ബൈപ്പാസില്‍ കുണ്ടന്നൂരിലെ പോര്‍ഷെ സെന്ററിനടുത്ത് ഇവിഎം മോട്ടോഴ്‌സിലാണ് പുതിയ ഷോറൂം. അതിനോട് ചേര്‍ന്ന് തന്നെ വര്‍ക്ക്‌ഷോപ്പുമുണ്ട്.

സെപ്റ്റംബറില്‍ അവതരിപ്പിച്ച ഹൈനസ് – സിബി350 ഇടത്തരം മോട്ടോര്‍സൈക്കിള്‍ റൈഡര്‍മാര്‍ക്ക് ആവേശമായിട്ടുണ്ടെന്നും മികച്ച സ്വീകരണമാണ് തുടക്കത്തിലെ ലഭിക്കുന്നതെന്നും ഹോണ്ടയുടെ ബിഗ്‌വിങ് സ്റ്റോറുകള്‍ വ്യാപിപ്പിക്കുകയാണ് അടുത്ത പടിയെന്നും ഇതിന്റെ ഭാഗമായി ഹോണ്ടയുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ ശ്രേണിക്കായി കൊച്ചിയില്‍ ബിഗ്‌വിങ് ടോപ്പ്‌ലൈന്‍ ആരംഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഈ പുതിയ പ്രീമിയം ഔട്ട്‌ലെറ്റിലൂടെ കൊച്ചിയിലെ ഉപഭോക്താക്കളുമായി കൂടുതല്‍ എത്തിച്ചേരുകയാണ് ലക്ഷ്യമെന്നും ഷോറൂം ഉദ്ഘാടനത്തെക്കുറിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

വലിയ മെട്രോകളിലെ ബിഗ്‌വിങ് ടോപ്പ്‌ലൈനുകളാണ് ഹോണ്ടയുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ റീട്ടെയിലിനെ നയിക്കുന്നത്. ഹോണ്ട പ്രീമിയം മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലെ ഉല്‍പ്പന്നങ്ങളെല്ലാം ബിഗ്‌വിങ് ടോപ്പ്‌ലൈനിലുണ്ടാകും. ഏറ്റവും പുതിയ ഹൈനസ്-സിബി350, 2020ലെ സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡ്, 2020 സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡ് എസ്പി, അഡ്വഞ്ചര്‍ ടൂറര്‍  2020 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് തുടങ്ങിയവയെല്ലാം ഹോണ്ട ആരാധകരെ ഷോറൂമില്‍ ആവേശം കൊള്ളിക്കും.

ഗുര്‍ഗാവില്‍ ബിഗ്‌വിങ് ഷോറൂം തുറന്നുകൊണ്ടാണ് ഹോണ്ട 
ടൂവീലേഴ്‌സ് പ്രീമിയം മോട്ടോര്‍ സൈക്കിള്‍ ബിസിനസിലേക്ക് 
പ്രവേശിച്ചത്. ഈ സാമ്പത്തിക വര്‍ഷാ വസാനത്തോടെ രാജ്യത്ത് 50 ബിഗ്‌വിങ് 
ഔട്ട്‌ലെറ്റുകളാണ് ലക്ഷ്യം.

പ്രദര്‍ശിപ്പിച്ചിട്ടുള്ള വാഹനങ്ങെള മുഴുവനായും പ്രതിഫലിപ്പിക്കത്തക്ക രീതിയിലാണ് ബിഗ് വിങ് ഷോക്കേസുകള്‍ ഒരുക്കിയിട്ടുള്ളത്. ഉല്‍പ്പന്നങ്ങളും അനുബന്ധമായിട്ടുള്ള എന്ത് കാര്യങ്ങള്‍ സംബന്ധിച്ചുമുള്ള ഉപഭോക്താവിന്റെ സംശയങ്ങള്‍ക്ക് പരിശീലനം ലഭിച്ചിട്ടുള്ള പ്രൊഫഷണലുകളുടെ സഹായമുണ്ടാകും

Leave a Reply

Your email address will not be published. Required fields are marked *