Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

Honda 2Wheelers temporarily halts production across all 4 plants

Honda 2Wheelers temporarily halts production across all 4 plants

കൊച്ചി: കോവിഡ്-19 രണ്ടാം വരവിന്റെ ഗുരുതര സ്ഥിതി വിശേഷവും രാജ്യത്തിന്റെ പല നഗരങ്ങളും ലോക്ക്ഡൗണിലേക്കും നീങ്ങിയതിനെ തുടര്‍ന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ നാലു പ്ലാന്റുകളിലെ ഉല്‍പ്പാദനം മെയ് ഒന്നു മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു.

മെയ് ഒന്ന് മുതല്‍ 15വരെയുള്ള താല്‍ക്കാലിക നിര്‍ത്തിവയ്ക്കല്‍ പ്രയോജനപ്പെടുത്താനായി ഈ കാലയളവില്‍ പ്ലാന്റുകളുടെ വാര്‍ഷിക അറ്റകുറ്റപണികള്‍ നടത്തും. കോവിഡ്-19ന്റെ മാറികൊണ്ടിരിക്കുന്ന സാഹചര്യവും വിപണിയുടെ തിരിച്ചുവരവും നോക്കി വരും മാസങ്ങളിലെ ഹോണ്ടയുടെ ഉല്‍പ്പാദന പരിപാടികള്‍ അവലോകനം ചെയ്യും.

ബ്രേക്ക് ദി ചെയിന്‍ കാര്യക്ഷമമാക്കുന്നതിനും ബിസിനസ് മുന്നോട്ട് കൊണ്ടുപോകാനും ഉപഭോക്താക്കള്‍ക്ക് പരമാവധി പിന്തുണ നല്‍കാനുമായി ഹോണ്ട ഓഫീസ് ജീവനക്കാര്‍ വര്‍ക്ക്-ഫ്രം-ഹോം തുടരും. അത്യാവശ്യം വേണ്ട ജീവനക്കാര്‍ മാത്രമായിരിക്കും പ്ലാന്റുകളിലും രാജ്യത്തുടനീളമുള്ള വിവിധ ഓഫീസുകളിലും പ്രവര്‍ത്തിക്കുക.

സാമൂഹ്യ ഉത്തരവാദിത്വമുള്ള കോര്‍പറേറ്റ് എന്ന നിലയില്‍ സുരക്ഷയ്ക്ക് വേണ്ട എല്ലാ മുന്‍കരുതലുകളും ഹോണ്ട കൈക്കൊള്ളും.

leave your comment


Top