Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

സിബി350 ആര്‍എസ് അവതരിപ്പിച്ച്  ഹോണ്ട

സിബി350 ആര്‍എസ് അവതരിപ്പിച്ച് ഹോണ്ട

ഇടത്തരം 350-500 സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തെ പുനരുജ്ജീവിപ്പിച്ചുകൊണ്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സിബി350ആര്‍എസ് ആഗോള തലത്തില്‍ അവതരിപ്പിച്ചു. സിബി കുടുംബത്തിലെ രണ്ടാമത്തെ അംഗമാണ് സിബി350ആര്‍എസ്.സമകാലിക സ്‌റ്റൈലിലും ഉയര്‍ന്ന മികവിലും ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച മോഡല്‍.

യഥാര്‍ത്ഥ മോട്ടോര്‍സൈക്കിള്‍ പ്രേമിക്ക് സ്വപന സാക്ഷാല്‍ക്കാരമാണ് സിബി ബ്രാന്‍ഡെന്നും 1959ല്‍ അവതരിപ്പിക്കപ്പെട്ട സിബി92 മുതല്‍ സാങ്കേതിക വിദ്യയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ടിരിക്കുന്നുവെന്നും ഇന്ത്യയില്‍ നിര്‍മിച്ച സിബി ആസ്വദിക്കാന്‍ ഇന്ത്യന്‍ റൈഡര്‍മാര്‍ക്ക് അവസരം ലഭിച്ചത് കഴിഞ്ഞ വര്‍ഷമാണെന്നും സിബി ശ്രേണിയിലേക്ക് ഒന്നു കൂടി ചേര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും പ്രകടനം, സുഖം, സ്‌റ്റൈല്‍, സാങ്കേതിക വിദ്യ എന്നിവ ഒത്തുചേര്‍ന്ന സിബി350ആര്‍എസ്, ബൈക്കിങ് സംസ്‌കാരത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാത പറഞ്ഞു.

സിബി ബ്രാന്‍ഡിന്റെ പാരമ്പര്യം നിലനിര്‍ത്തികൊണ്ട് ഏറ്റവും പുതിയ സിബി350ആര്‍എസും റോഡ് സെയിലിങ്, ആര്‍എസ് എന്ന ആശയത്തില്‍ അധിഷ്ഠിതമാണെന്നും ബൈക്കിന്റെ റോഡിലെ സുഖമമായ പ്രകടനവും റൈഡറുടെ സൗകര്യവുമാണ് ഇത് സാക്ഷ്യപ്പെടുത്തുന്നതെന്നും റൈഡറുടെ ആധുനിക നാഗരിക ജീവിത ശൈലിക്ക് അനുയോജ്യമായാണ് ഇത് ഒരുക്കിയിരിക്കുന്നതെന്നും ശക്തമായ 350 സിസി എഞ്ചിനാണ് ഉപയോഗിക്കുന്നതെന്നും എല്ലാ റൈഡര്‍മാര്‍ക്കുമുള്ള ‘ലിവ് യുവര്‍ സ്റ്റോറി’എന്ന വിളിയാണിതെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.
വലിയ ഇന്ധന ടാങ്കില്‍ ഹോണ്ടയുടെ ബാഡ്ജ് തിളങ്ങുന്നത് ആരെയും ആകര്‍ഷിക്കും. 7-വൈ ഷെയ്പ്പിലുള്ള അല്ലോയ് വീലുകള്‍ കൈകാര്യം ചെയ്യല്‍ എളുപ്പമാക്കുന്നു.

ഏത് ദിശയില്‍ നിന്ന് നോക്കിയാലും എടുത്തു നില്‍ക്കുന്ന സിബി350ആര്‍എസിന്റെ റൗണ്ട് ഹെഡ് ലാമ്പുകള്‍ റെട്രോ മോഡേണ്‍ ലുക്ക് നല്‍കുന്നു. മൊത്തത്തില്‍ ഒരു സ്പോര്‍ട്ടി രൂപമാണ് സിബി350ആര്‍എസിന്.
350സിസി എയര്‍കൂള്‍ഡ് 4-സ്ട്രോക്ക് ഒഎച്ച്സി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് സിബി350ആര്‍എസിന് ശക്തി പകരുന്നത്. 5500ആര്‍പിഎമ്മില്‍ 15.5 കിലോവാട്ട് ശക്തി ലഭിക്കുന്നു. ആധുനിക പിജിഎം-എഫ്1 സിസ്റ്റമാണ് സെന്‍സറുകള്‍ ഉപയോഗിക്കുന്നത്. എന്‍ജിന്‍ 3000ആര്‍പിഎമ്മില്‍ 30എന്‍എം ടോര്‍ക് നലല്‍കുന്നു. നഗരത്തിലെ തിരക്കില്‍ ഉപയോഗം എളുപ്പമാക്കാന്‍ ഇത് സഹായിക്കും.എയര്‍കൂളിങ് സിസ്റ്റം കാര്യക്ഷമത വര്‍ധിപ്പിക്കുന്നു. പിസ്റ്റണ്‍ കൂളിങ് ജെറ്റ് എന്‍ജിന്റെ താപനില കാര്യക്ഷമമാക്കുന്നു. ഇത് ഇന്ധന ക്ഷമത വര്‍ധിപ്പിക്കുന്നു.

റേഡിയന്റ് റെഡ് മെറ്റാലിക്, പേള്‍ സ്പോര്‍ട്ടി യെല്ലോയോടു കൂടിയ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ എത്തുന്ന പുതിയ സിബി350ആര്‍എസ് പതിപ്പിന് 1,96,000 രൂപയാണ് (എക്‌സ്‌ഷോറൂം) വില.ഹോണ്ടയുടെ ബിഗ്വിങ് ടോപ്ലൈനുകളിലും ബിഗ്വിങ് ഡീലര്‍മാരിലും ബുക്കിങ് ആരംഭിച്ചു.

leave your comment


Top