2021 ഗോള്‍ഡ് വിങ് ടൂര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഹോണ്ട
കൊച്ചി: 2021 ഗോള്‍ഡ് വിങ് ടൂര്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ആഡംബര ടൂറിങിന്റെ പര്യായമായ പുതിയ മോഡല്‍ പൂര്‍ണമായും ജപ്പാനില്‍ നിര്‍മിച്ചാണ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത്. എക്സ്‌ക്ലൂസീവ് പ്രീമിയം ഡീലര്‍ഷിപ്പുകളായ കൊച്ചി, ഗുരുഗ്രാം, മുംബൈ, ബെംഗളൂരു, ഇന്‍ഡോര്‍, ഹൈദരാബാദ് എന്നീ ബിഗ്വിങ് ടോപ്പ്ലൈനുകളില്‍ 2021 ഗോള്‍ഡ് വിങ് ടൂറിനായുള്ള ബുക്കിങ് തുടങ്ങി ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ജൂലൈ മാസത്തോടെ വിതരണം തുടങ്ങും. പേള്‍ ഗ്ലെയര്‍ വൈറ്റ് നിറത്തിലുള്ള മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലിന് 37,20,342 രൂപയും, ഗണ്‍മെറ്റല്‍ ബ്ലാക്ക് മെറ്റാലിക്-മാറ്റ് മോറിയന്‍ ബ്ലാക്ക് നിറങ്ങളില്‍ ലഭ്യമായ ഡിസിടി പ്ലസ് എയര്‍ ബാഗ് മോഡലിന് 39,16,055 രൂപയുമായാണ് ഗുരുഗ്രാം എക്സ് ഷോറൂം വില.
സ്‌റ്റൈലിങിലും കരുത്തിലും ഏറെ സവിശേഷതകളോടെയാണ് 2021 ഗോള്‍ഡ് വിങ് ടൂര്‍ വിപണിയിലെത്തുന്നത്. ഡബിള്‍ വിഷ്ബോണ്‍ ഫ്രണ്ട് സസ്പെന്‍ഷന്‍, ആറ് സിലിണ്ടര്‍ എഞ്ചിന്‍ എക്സ്ഹോസ്റ്റുകള്‍, വിപുലീകരിച്ച ഇലക്ട്രിക് സ്‌ക്രീന്‍ എന്നിവക്ക് പുറമെ ഇരട്ട എല്‍ഇഡി ഫോഗ് ലൈറ്റുകളും ക്രൂയിസ് കണ്‍ട്രോള്‍ സ്വിച്ചും ഗോള്‍ഡ് വിങ് ടൂറില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓഡിയോ, നാവിഗേഷന്‍ വിവരങ്ങള്‍ നല്‍കുന്നതാണ് 7 ഇഞ്ച് ഫുള്‍ കളര്‍ ടിഎഫ്ടി ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്പ്ലേ സ്‌ക്രീന്‍. റൈഡിങ്് മോഡുകളും സസ്പെന്‍ഷന്‍ ക്രമീകരണവും ഇതില്‍ നടത്താം. ടയര്‍ പ്രഷറും സംഖ്യാരൂപത്തില്‍ പ്രദര്‍ശിപ്പിക്കും. വാഹനത്തിന്റെ എല്ലാ സംവിധാനങ്ങളെ സജീവമാക്കാവുന്ന തരത്തിലാണ് സ്മാര്‍ട്ട് കീ.
റിയര്‍ ടോപ്പ് ബോക്സില്‍ 11 ലിറ്റര്‍ അധികമായി ചേര്‍ത്തതോടെ പുതിയ മോഡലിന്റെ മൊത്തം ലഗേജ് ശേഷി 121 ലിറ്ററായി. സ്മാര്‍ട്ട് കീ ഉപയോഗിച്ച് എല്ലാ ബോക്സുകളും തുറക്കാവുന്നതിനാല്‍ ലഗേജുകളുടെ കൈകാര്യം എളുപ്പമാവും. ആപ്പിള്‍ കാര്‍പ്ലേയ്ക്ക് പുറമെ ആന്‍ഡ്രോയിഡ് ഓട്ടോയും ചേര്‍ത്തു. രണ്ട് യുഎസ്ബി ടൈപ്പ്സി പോര്‍ട്ടുകളും ഗാള്‍ഡ് വിങ് ടൂറിലുണ്ട്. ഭാരം കുറഞ്ഞ സ്പീക്കറുകള്‍ മികച്ച ശബ്ദ നിലവാരം ഉറപ്പാക്കും. പാസഞ്ചര്‍ ഓഡിയോ കണ്‍ട്രോളര്‍ സ്വിച്ച്, ഗൈറോകോംപാസ് ഉള്‍പ്പെടുന്ന നാവിഗേഷന്‍ സിസ്റ്റം തുടങ്ങിയവയും ഡിസ്പ്ലേയില്‍ സജീകരിച്ചിട്ടുണ്ട്. 21.1 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി.
1,833 സിസി ലിക്വിഡ്-കൂള്‍ഡ് 4-സ്ട്രോക്ക് 24-വാല്‍വ് എസ്ഒഎച്ച്സി ഫല്‍റ്റ്-6 എഞ്ചിനാണ് 2021 മോഡലിന്. ഇത് 5,500 ആര്‍പിഎമ്മില്‍ 93 കിലോവാട്ട് കരുത്തും, 4,500 ആര്‍പിഎമ്മില്‍ 170 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ത്രോട്ടില്‍ ബൈ വയര്‍ എഞ്ചിന്‍ മാനേജ്മെന്റില്‍ ടൂര്‍, സ്പോര്‍ട്ട്, ഇക്കോണ്‍, റെയിന്‍ എന്നിങ്ങനെ നാല് റൈഡ് മോഡുകള്‍ കൂടി ചേര്‍ത്തിട്ടുണ്ട്. ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ (എച്ച്എസ്ടിസി), ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ (ഐഎസ്ജി), ഐഡ്ലിങ് സ്റ്റോപ്പ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് (എച്ച്എസ്എ) തുടങ്ങിയ ഫീച്ചറുകള്‍ യാത്ര കൂടുതല്‍ അനായാസമാക്കും. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ ക്യാം ഡാംപ്പറും ഘടിപ്പിച്ചിട്ടുണ്ട്. 7 സ്പീഡ് ഫോര്‍വേഡുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ (ഡിസിടി). ക്രീപ്പ് ഫോര്‍വേര്‍ഡ്, ബാക്ക് ഫങ്ഷനാണ് മറ്റൊരു സവിശേഷത.
ഇന്ത്യയിലെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ ഉത്പന്ന നിരയില്‍, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലായ 2021 ഗോള്‍ഡ് വിങ് ടൂര്‍ ചേര്‍ക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അറ്റ്സുഷി ഒഗാട്ട പറഞ്ഞു. ഹോണ്ടയില്‍ നിന്നുള്ള ഈ മുന്‍നിര മോഡല്‍, കരുത്തേറിയ രൂപകല്‍പ്പന, ഏറ്റവും പുതിയ സജ്ജീകരണം, നൂതന സവിശേഷതകള്‍ എന്നിവയുടെ മികച്ച സമതുലിതമായാണ് എത്തുന്നതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.
You must be logged in to post a comment.