മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റിയെ മഹീന്ദ്രാ ആന്റ് മഹീന്ദ്രയുമായി സംയോജിപ്പിക്കാന്‍ അംഗീകാരം
കൊച്ചി: സബിസിഡിയറി കമ്പനിയായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റിയെ മഹീന്ദ്ര ആന്റ് മഹീന്ദ്രയുമായി സംയോജിപ്പിക്കാന്‍ മഹീന്ദ്രാ ആന്റ് മഹീന്ദ്രയുടെ ഡയറക്ടര്‍ ബോര്‍ഡ് തത്വത്തില്‍ അംഗീകാരം നല്‍കി. വൈദ്യുത വാഹനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വിപുലമായ തലത്തില്‍ ശ്രദ്ധ നല്‍കുകയും വൈദ്യുത വാഹന സാങ്കേതിക കേന്ദ്രങ്ങള്‍ക്കു കൂടുതല്‍ മികവു നല്‍കുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ഉല്‍പന്ന വികസനത്തിനുള്ള വിപുലമായ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താനും വിവിധ സഹകരണങ്ങളുടെ നേട്ടം ലഭ്യമാക്കാനും ഇതു സഹായിക്കും. ഇന്ത്യയിലെ വൈദ്യുത വാഹനങ്ങളുടേയും അതിനുള്ള സാങ്കേതികവിദ്യയുടേയും തുടക്കക്കാരാണ് മഹീന്ദ്ര. രണ്ടു ദശാബ്ദങ്ങള്‍ക്കു മുന്‍പ് ഇക്കാര്യത്തില്‍ തുടക്കം കുറിച്ച മഹീന്ദ്രയുടെ 32,000-ത്തില്‍ ഏറെ വൈദ്യുത വാഹനങ്ങളാണ് ഇന്ത്യന്‍ നിരത്തുകളിലുള്ളത്.
വാഹന വ്യവസായത്തിന്റെ ഭാവി വൈദ്യുത വാഹനങ്ങളിലായിരിക്കുമെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച മഹീന്ദ്ര ആന്റ് മഹീന്ദ്ര എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് ജെജുരീകര്‍ പറഞ്ഞു. ഭാവിയിലേക്കു തയ്യാറായിരിക്കുന്നതിനായി വൈദ്യുത വാഹനങ്ങള്‍ തങ്ങളുടെ മുഖ്യ ബിസിനസിന്റെ ഭാഗമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
You must be logged in to post a comment.