ആധുനിക ആഡംബര വാഹനങ്ങളുടെ ഭാവിയെ പുനര്‍നിര്‍വചിക്കാനൊരുങ്ങുന്നു
ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ആധുനിക ആഡംബര വാഹനങ്ങളുടെ ഭാവിയെ പുതിയ രൂപകല്‍പ്പനയിലൂടെ പുനര്‍നിര്‍വചിക്കാനൊരുങ്ങുന്നു
- നവീനമായ ആഗോള ആശയം – റീഇമാജിന്‍ – ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ തിയറി ബൊല്ലോറെ കീഴില്‍ ബ്രിട്ടീഷ് കമ്പനി പ്രഖ്യാപിച്ചു.
- സുസ്ഥിരവും ആഡംബരവും ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് തനതായ അനുഭവവും സാമൂഹ്യമായി ഗുണകരമായ മാറ്റവും പ്രദാനം ചെയ്യുന്നതായിരിക്കും ഡിസൈനിലെ പുനര്‍ നിര്‍വചനം
- 2039 ഓടെ കാര്‍ബണ്‍ വിമുക്ത ബിസ്‌നസ് എന്ന നേട്ടത്തിലേക്കെത്തുന്നതിനുള്ള യാത്ര ആരംഭിക്കുകയാണ്.
- 2025-മുതല്‍ ജാഗ്വാര്‍ ഓള്‍ ഇലക്ട്രിക് ആഡംബര വാഹനം എന്ന നിലയില്‍ റീമാജിന്‍ ചെയ്യാനും അതിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്താനും ശ്രമം ആരംഭിക്കുകയാണ്.
- അടുത്ത അഞ്ച് വര്‍ഷം ലാന്‍ഡ് റോവര്‍ ആറ് സമ്പൂര്‍ണ ഇലക്ട്രിക് വേരിയന്റുകള്‍ക്ക് തുടക്കമിടും. ആഡംബര എസ് യു വികളുടെ വിഭാഗത്തില്‍ ആഗോള നേതൃത്വം ഇതിലൂടെ കമ്പനി തുടരും.
- ജാഗ്വാറിന്റെയും ലാന്‍ഡ് റോവറിന്റെയും നെയിം പ്ലേറ്റുകള്‍ ഈ ദശകം അവസാനത്തോടെ ഇലക്ട്രിക് രൂപത്തില്‍ ലഭ്യമാവും. 2024ല്‍ ലാന്‍ഡ് റോവറിന്റെ ആദ്യ ഓള്‍ ഇലക്ട്രിക് മോഡല്‍ പുറത്തിറങ്ങും
- മാലിന്യം പുറന്തള്ളാത്ത ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ഭാവിയുടെ ആവശ്യം മുന്നില്‍ കണ്ട് വികസിപ്പിക്കുന്നുണ്ട്.
- വേഗതയും ശേഷിയും കേന്ദ്രീകരിച്ചുള്ള രൂപഘടനയാണ് പരിഗണിക്കുന്നത്.
- ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട നിര്‍മ്മാണ, സംയോജന രീതികള്‍ നിലനിര്‍ത്തി ശരിയായ വലിപ്പത്തിലും ആവശ്യത്തിലും അധിഷ്ഠിതമായിരിക്കും പുനഃസംഘാടനം
- പ്രത്യേകിച്ചും ടാറ്റാ ഗ്രൂപ്പിന് അകത്ത് തന്നെ വ്യവസായ നേതൃത്വവുമായി നവീനാശയങ്ങള്‍ പങ്ക് വെയ്ക്കുന്നതും സഹകരിക്കുന്നതും കമ്പനിക്ക് ക്ലീന്‍ എനര്‍ജിയെന്ന ആശയത്തിന് മേല്‍ വിവിധ സാധ്യതകള്‍ കണ്ടെത്തുന്നതിനും പ്രയോജനപ്പെടുത്തുന്നും സഹായകരമാണ്. അനുബദ്ധ സേവനങ്ങള്‍, ഡാറ്റാ, സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് എന്നിവയ്ക്കും ഇത്തരം സഹകരണം സഹായകരമാകുന്നുണ്ട്.
- ഇബിഐടി മാര്‍ജിന്‍ ഇരട്ട അക്കത്തിലെത്തിക്കുന്നതിനും കാഷ് ഫ്‌ലോ പോസ്റ്റീവ് ആകുന്നതിനും കാഷ് നെറ്റ്-ഓഫ്-ഡെബ്റ്റ് 2025 ഓടെ അനുഗുണമായ തോതിലെത്തുന്നതിനും വിവിധ മൂല്യ വര്‍ധിതമായ വിവിധ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. വില്‍പ്പനയുടെ മൂല്യവും വ്യാപ്തിയും ഇതിനായി വര്‍ധിപ്പിക്കേണ്ടതാണ്.
ജാഗ്വാർ ലാൻഡ് റോവർ അതിന്റെ രണ്ട് വ്യത്യസ്ത ബ്രിട്ടീഷ്ബ്രാന്‍ഡുകളുമായി പുത്തൻ രൂപകല്‍പ്പനയിലൂടെ ആധുനിക ആഡംബര വാഹനങ്ങളുടെ ഭാവി പുനർ നിർവചിക്കുകയാണ് . ജാഗ്വാർ ലാന്‍ഡ് റോവർ ആഗോള വാഹന വ്യവസായത്തിൽ തനതായ സ്ഥാനം നേടിയിട്ടുണ്ട്. സുസ്ഥിരതയും കാര്യക്ഷമതയും ആഡംബരവും കൂട്ടിയിണക്കി യാണ് അതുല്യരായ ഡിസൈനർമാർ പുതിയ ഡിസൈൻ രൂപ കൽപ്പന ചെയ്തിട്ടുള്ളത്. ലാന്‍ഡ് റോവറിനും ജാഗ്വാറിനും വ്യത്യസ്തമായ രൂപഘടനയോടെയും സവിശേഷകതക-ളോടെയുമായിരിക്കും ഇലെക്ട്രിഫിക്കേഷൻ നടപ്പാക്കുന്നത് . മലിനീകരണം കുറച്ച് പാരിസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കി കാർബൺ വിമുക്ത ബിസിനസ് എന്ന നേട്ടത്തിലേക്കാണ് ഇലക്ട്രിക്ക് രൂപത്തിലേക്കുള്ള ജാഗ്വാർ ലാൻഡർ ഓവറിന്റെ ഈ രൂപമാറ്റം വഴിയൊരുക്കുന്നത് . മാലിന്യങ്ങൾ പുറന്തള്ളാത്ത വിദഗ്ദ്ധ സാങ്കേതിക വിദ്യകളും പുത്തൻ ഡിസൈനിൽ ഉൾപ്പെടുത്തും. ആധുനിക ആഡംബര വാഹനങ്ങളുടെ രൂപകൽപ്പന നൂറു ശതമാനം ആത്മവിശ്വാസത്തോടെ സാക്ഷാത്കരിക്കാനായി ടാറ്റാ ഗ്രൂപ്പിലെ വിദഗ്ദ്ധ വ്യവസായ നേതൃത്വവുമായി പുത്തൻ ആശയങ്ങൾ പങ്കു വെച്ച് അവരുടെ സഹകരണത്തോടെയാവും പ്രവർത്തനങ്ങൾ നടത്തുക. എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തി മികച്ച ഗുണ- നിലവാരത്തോടെയും കാര്യക്ഷമതയുടെയും തന്നെ ലോകത്തിലെ ഏറ്റവും ലാഭകരമായ ആഡംബര വാഹന നിർമ്മാതാക്കളിൽ ഒരാളാവാനുള്ള ലക്ഷ്യത്തോടെയാണ് ജാഗ്വാർ ലാൻഡ് റോവർ മുന്നോട്ടു നീങ്ങുന്നത് .
You must be logged in to post a comment.