കൊച്ചി: രാജ്യത്തുടനീളം 500 ഓള്‍-ന്യൂ ഥാറുകളുടെ മെഗാ വിതരണവുമായി മഹീന്ദ്ര ആന്ഡ് മഹീന്ദ്ര ലിമിറ്റഡ് (എം&എം). 2020 നവംബര്‍ 7നും 8നും ഇടയിലായിരിക്കും ഓള്‍-ന്യൂ ഥാറുകളുടെ മെഗാ ഡെലിവറി. ലഭ്യമായ വേരിയന്റുകള്‍ക്കായി ലഭിച്ച ബുക്കിങ് ക്രമത്തെ അടിസ്ഥാനമാക്കിയായിരിക്കും വിതരണം.
മെഗാ ഡെലിവറിക്ക് എല്ലാ മേഖലകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബുക്കിങ് കഴിഞ്ഞ് ഉപഭോക്താക്കളുടെ കാത്തിരിപ്പിന് ഡെലിവറി ഷെഡ്യൂള് ഉറപ്പ് നല്കുന്നതിന് ഓരോ ഉപഭോക്താക്താവിലേക്കും എത്തിച്ചേരാനും കൃത്യമായ/സാധ്യമായ വിതരണ തീയതികള്‍ അറിയിക്കാനും ശക്തമായ ഒരു ഉപഭോക്തൃ ബന്ധിത പ്രക്രിയയും കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഓണ്‍ലൈന്‍ ലേല ജേതാവായ ആകാശ് മിന്‍ഡയ്ക്ക് ആദ്യവാഹനം കൈമാറിയാണ് നവംബര്‍ ഒന്നിന് ഓള്‍-ന്യൂ ഥാറിന്റെ വിതരണം തുടങ്ങിയത്. ഓള്‍-ന്യൂ ഥാറിന് നിലവില്‍ 20,000 ബുക്കിങുകളാണ് മഹീന്ദ്രക്ക് ലഭിച്ചത്. പ്രതിമാസം രണ്ടായിരത്തോളം വാഹനങ്ങള്‍ നല്‍കാന്‍ ഴകമ്പനി പദ്ധതിയിട്ടിരുന്നു, ജനുവരിയില്‍ ഇത് മൂവായിരം വരെയായി ഉയര്‍ത്തും.
രാജ്യത്തുടനീളം 500 ഓള്‍-ന്യൂഥാറുകള്‍ വിതരണം ചെയ്ത് ദീപാവലി ആഘോഷങ്ങള്‍ക്ക് ആരംഭം കുറിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് മഹീന്ദ്ര ആന്ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷന്‍ സിഇഒ വിജയ് നക്ര പറഞ്ഞു. വിതരണ പ്രക്രിയ ആരംഭിച്ച് മുന്നോട്ടു പോവുമ്പോള്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് സമയബന്ധിതമായ ഡെലിവറി ഉറപ്പ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.