Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

ഉപഭോക്താക്കൾക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനായി ഗ്രാഹക്

  • ഒക്ടോബർ 23 മുതൽ 31 വരെ നീളുന്ന ഗ്രാഹക് സംവാദ് പരിപാടിയിൽ ടാറ്റാ മോട്ടോഴ്സ് നടപ്പാക്കുന്ന വിവിധ പദ്ധതികൾ ഉപഭോക്താക്കളെ അറിയിക്കും
  • ഗ്രാഹക് സേവ മഹോത്സവ് പരിപാടി പ്രകാരം നവംബർ ഒന്നു മുതൽ 30 വരെ 1500 ലധികം വരുന്ന ഡീലർമാരും ടാറ്റാ അംഗീകൃത സർവീസ് കേന്ദ്രങ്ങളും വഴി രാജ്യത്തെമ്പാടും വാഹനങ്ങൾ പരിശോധിക്കും
  • ഒക്ടോബർ 23ന് ദേശീയ കസ്റ്റമർ കെയർ ദിനാചരണം സംഘടിപ്പിക്കും

മുംബൈ, ഒക്ടോബർ 21, 2020: ഉപഭോക്താക്കൾക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനും ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾ നൽകുന്നതിനുമായി രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റാ മോട്ടോഴ്സിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 23 മുതൽ 31 വരെ ഗ്രാഹക് സംവാദ് സംഘടിപ്പിക്കുന്നു. കൂടാതെ നവംബർ 1 മുതൽ 30 വരെ ഗ്രാഹക് സേവ മഹോത്സവ് എന്നപേരിൽ ദേശീയതലത്തിൽ സർവീസ് ലഭ്യമാക്കുകയും ഒക്ടോബർ 23ന് ദേശീയ കസ്റ്റമർകെയർ ദിനാചരണം സംഘടിപ്പിക്കുകയും ചെയ്യും. ഉപഭോക്താക്കളുടെ ഇടയിൽ വലിയ ജനകീയമായ ഈ പരിപാടി പ്രകാരം ഉപയോക്താക്കളുടെ പ്രതികരണങ്ങൾ അറിയൽ , രാജ്യത്തെമ്പാടും ടാറ്റാ മോട്ടോഴ്സ് വാണിജ്യ വാഹനങ്ങളുടെ പരിശോധന എന്നിവയും നടത്തും. വർഷങ്ങളായി ആയിരക്കണക്കിന് ഉപഭോക്താക്കൾ നിത്യേന ഈ ദിവസങ്ങളിൽ പരിപാടിയുടെ നേട്ടം ഉപയോഗിച്ചുവരുന്നു

ഈ മഹാമാരിയുടെ കാലത്ത് ഉപയോക്താക്കൾക്ക് തടസ്സ രഹിതമായ സേവനം ലഭ്യമാക്കുന്നതിലാണ് ടാറ്റാ മോട്ടോഴ്സ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കമ്പനി അതിന്റെ കഴിവിന്റെ പരമാവധി ഉപഭോക്താക്കൾക്കും, ഫ്‌ളീറ്റ് ഓപ്പറേറ്റർമാർക്കും ഏറ്റവും മികച്ച സേവനം ലഭ്യമാക്കുന്നതിനായി ശ്രമിക്കുന്നു

ഒക്ടോബർ 23 മുതൽ 31 വരെ നീണ്ടുനിൽക്കുന്ന, ഉപഭോക്താക്കളുമായി ഇടപഴകുന്ന ഒരു പരിപാടിയാണ് ഗ്രാഹക് സംവാദ്. ഉപഭോക്താക്കൾക്കായി 2020ഇൽ ടാറ്റ മോട്ടോഴ്സ് തുടക്കമിട്ട പദ്ധതികളെക്കുറിച്ച് ഇതിലൂടെ അവബോധം നൽകുന്നു. ടാറ്റയുടെ വാർഷിക അറ്റകുറ്റപ്പണി പാക്കേജുകൾ, ടി എ ടി ഗ്യാരണ്ടി, ബി എസ് 6 ശ്രേണിയിൽപെട്ട വാഹനങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ എല്ലാം ഇതിൽ ഉൾപ്പെടുന്നു. അതോടൊപ്പം തന്നെ ഉപയോക്താക്കളുടെ പ്രതികരണങ്ങൾ മനസ്സിലാക്കുന്നതിനും കമ്പനിയെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകൾ അറിയുന്നതിനും ഈ പരിപാടി ടാറ്റ മോട്ടോഴ്സ് ഉപയോഗപ്പെടുത്തുന്നു. ഈ പ്രതികരണങ്ങൾ അനുസരിച്ച് ഉൽപ്പന്നങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കമ്പനി ശ്രമിക്കുന്നു. ഒക്ടോബർ 23ന് ദേശീയ കസ്റ്റമർകെയർ ദിനമായി ടാറ്റാ മോട്ടോഴ്സ് ആചരിക്കുന്നു. 1954 ഇൽ ഇതേ ദിവസമാണ് ജംഷഡ്പൂരിൽ ആദ്യത്തെ ടാറ്റ മോട്ടോർസ് ട്രക്ക് പുറത്തിറക്കുന്നത്. ഗ്രാഹക് സേവ മഹോത്സവ് പരിപാടി പ്രകാരം നവംബർ ഒന്നു മുതൽ 30 വരെ 1500 ലധികം വരുന്ന ഡീലർമാരും ടാറ്റാ അംഗീകൃത സർവീസ് കേന്ദ്രങ്ങളും വഴി രാജ്യത്തെമ്പാടും വാഹനങ്ങൾ പരിശോധിക്കും. ഇതനുസരിച്ച് ടാറ്റാ മോട്ടോഴ്സ് ഉപഭോക്താക്കൾക്ക് അവരുടെ വാഹനങ്ങൾ സമഗ്രമായി പരിശോധിച്ചു നൽകും. 2019ഇൽ ഗ്രാഹക് സേവാ മഹോത്സവിന് വളരെ വിപുലമായ പ്രതികരണമാണ് ലഭിച്ചത്. 1,60,000 ഏറെ ഉപഭോക്താക്കളാണ് ക്യാമ്പുകൾ സന്ദർശിച്ചത്.

“കോവിഡ് മഹാമാരി വന്നതോടെ രാജ്യത്തെ വിതരണശൃംഖലയുടെ സൂക്ഷിപ്പുകാരായി ട്രക്ക് വ്യവസായം മാറി. രാജ്യത്തെ വാണിജ്യ വാഹനങ്ങളുടെ മുൻനിരക്കാർ എന്ന നിലയിൽ ട്രാക്കിംഗ് സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം ടാറ്റാ മോട്ടോഴ്സ് ഏറ്റെടുത്തിട്ടുണ്ട്. ഇത് മുന്നോട്ടു കൊണ്ടു പോകുന്നതിനായി ഉപഭോക്താക്കൾക്കുള്ള സേവന പദ്ധതികളുടെ ഈ പതിപ്പ് മാറിക്കൊണ്ടിരിക്കുന്ന കാലത്തെയും ഉപഭോക്താക്കളുടെ അതിദ്രുതം മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളെയും നിറവേറ്റുന്നതാണ്. ഉപഭോക്തൃ കേന്ദ്രീകൃതമായ കമ്പനി എന്ന നിലയിൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കേൾക്കുന്നതിനും ഏറ്റവും മികച്ച പരിഹാരം നൽകുന്നതിനും ടാറ്റാ മോട്ടോഴ്സ് മുൻനിരയിൽ തന്നെയുണ്ട്. വർഷങ്ങളായി നടപ്പിലാക്കുന്ന ഗ്രാഹക് സംവാദ് പരിപാടിയുടെ വിജയം ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നു എന്ന് മാത്രമല്ല ലോകോത്തര നിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിനും സഹായിക്കുന്നു.സമ്പൂർണ സേവ 2.0 മികച്ച ഉപഭോക്തൃ സേവനങ്ങളും സൗകര്യങ്ങളും നൽകുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങൾ വിപുലപ്പെടുത്തുന്നു ”. ടാറ്റാ മോട്ടോഴ്സ് കൊമേഴ്സ്യൽ വെഹിക്കിൾ ബിസിനസ് കസ്റ്റമർ കെയർ ഗ്ലോബൽ ഹെഡ് ആർ. രാമകൃഷ്ണൻ പറഞ്ഞു.

വാണിജ്യ വാഹന ഉപഭോക്താവിന് തീർത്തും മനസ്സമാധാനം നൽകുന്ന സേവനങ്ങൾ എല്ലാം ഒരു കുടക്കീഴിൽ ഒരുക്കുന്നതാണ് സമ്പൂർണ്ണ സേവ 2.0. ഈ പാക്കേജിൽ a) രാജ്യത്തെമ്പാടും ബ്രേക്ക്ഡൗൺ സർവീസ് ( പ്രശ്നബാധിത മേഖലകൾ ഒഴികെ), b) വാറണ്ടി കാലയളവിൽ സർവീസിനും റിപ്പയറിനുമുള്ള ടേൺ എറൗണ്ട് ടൈം ഉറപ്പാക്കുന്നു, c) വാഹനം ഇടിച്ചാൽ സമയബന്ധിതമായി പുന:സ്ഥാപിക്കൽ d) വാർഷിക അറ്റകുറ്റപ്പണി കരാർ, e)ദീർഘകാലത്തെ വാറണ്ടി, f) യഥാർത്ഥത്തിലുള്ള സ്പെയർ പാർട്സ് g) പുനർനിർമ്മിച്ച എൻജിനുകൾ, ക്ലച്ചുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്നു

leave your comment


Top