Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

ടിവിഎസ് എന്‍ടോര്‍ക്ക് 125 സൂപ്പര്‍സ്‌ക്വാഡ് എഡിഷന്‍ പുറത്തിറക്കി

ടിവിഎസ് എന്‍ടോര്‍ക്ക് 125 സൂപ്പര്‍സ്‌ക്വാഡ് എഡിഷന്‍ പുറത്തിറക്കി

ടിവിഎസ് എന്‍ടോര്‍ക്ക് 125 സൂപ്പര്‍സ്‌ക്വാഡ് എഡിഷന്‍ അവതരിപ്പിച്ചു

കൊച്ചി: ആഗോളപ്രശസ്ത ഇരുചക്ര, മൂചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, മാര്‍വല്‍ അവഞ്ചേഴ്‌സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ടിവിഎസ് എന്‍ടോര്‍ക്ക് 125 സൂപ്പര്‍സ്‌ക്വാഡ് പതിപ്പ് പുറത്തിറക്കി. പ്രശസ്തമായ മാര്‍വല്‍ സൂപ്പര്‍ ഹീറോകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഇന്ത്യയിലെ ആദ്യത്തെ റേസ് ട്യൂണ്‍ഡ് ഫ്യൂവല്‍ ഇന്‍ജക്ഷന്‍ (ആര്‍ടി-എഫ്‌ഐ) സാങ്കേതിവിദ്യയോടു കൂടിയ ബ്ലൂടൂത്ത് ബന്ധിത സ്‌കൂട്ടറായ ടിവിഎസ് എന്‍ടോര്‍ക്കിന്റെ പ്രത്യേക സൂപ്പര്‍സ്‌ക്വാഡ് പതിപ്പ് അവതരിപ്പിക്കാന്‍, ഡിസ്‌നി ഇന്ത്യയുടെ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ബിസിനസുമായി കമ്പനി സഹകരിക്കുന്നുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ ബ്ലൂടൂത്ത് ബന്ധിത സ്‌കൂട്ടറെന്ന സവിശേഷതയോടെ 2018ല്‍ പുറത്തിറങ്ങിയ ടിവിഎസ് എന്‍ടോര്‍ക്ക് 125, ഇതിന് ശേഷം സമാനതകളില്ലാത്ത രൂപഭംഗിയും മികച്ച റേസിങ് പ്രകടനവും ഈ രംഗത്തെ ആദ്യ സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്ത് മറ്റാരും നേടാത്ത സ്ഥാനമാണ് നേടുന്നത്. പുതുമാറ്റത്തിന്റെ പര്യായമായും ബ്രാന്‍ഡ് മാറി. കഴിഞ്ഞ വര്‍ഷം ടിവിഎസ് എന്‍ടോര്‍ക്ക് 125 അതിന്റെ പോര്‍ട്ട്‌ഫോളിയോയിലുടനീളം റേസ് ട്യൂണ്‍ഡ് ഫ്യൂവല്‍ ഇന്‍ജക്ഷന്‍ വിദ്യ അവതരിപ്പിച്ചിരുന്നു. ഈ പരിണാമം തുടരുന്നതോടൊപ്പം ഇസഡ് ജനറേഷനായ പുതുതലമുറ ഉപഭോക്താക്കളെ ആനന്ദിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഇസഡ് ജനറേഷനെ സംബന്ധിച്ചിടത്തോളം മാര്‍വല്‍ യൂണിവേഴ്‌സ് ഒരു ശക്തമായ ഇഷ്ടമേഖലയാണ്. മാര്‍വല്‍ അവഞ്ചേഴ്‌സില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സൂപ്പര്‍ സ്‌ക്വാഡ് പതിപ്പ് പുറത്തിറക്കുന്നതോടെ ടിവിഎസ് എന്‍ടോര്‍ക് 125 പുതിയ വഴിത്തിരിവാണ് സൃഷ്ടിക്കുന്നത്.

യഥാക്രമം അയണ്‍മാന്‍, ബ്ലാക്ക് പാന്തര്‍, ക്യാപ്റ്റന്‍ അമേരിക്ക എന്നീ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി ഇന്‍വിന്‍സിബ്ള്‍ റെഡ്, സ്‌റ്റെല്‍ത്ത് ബ്ലാക്ക്, കോംബാറ്റ് ബ്ലൂ എന്നിങ്ങനെ ആകര്‍ഷകമായ മൂന്നു വകഭേദങ്ങളോടെയാണ് സൂപ്പര്‍സ്‌ക്വാഡ് പതിപ്പ് ഇറങ്ങുന്നത്. ഓരോ മാര്‍വല്‍ സൂപ്പര്‍ ഹീറോകളുമായും ബന്ധപ്പെട്ട വ്യക്തമായ സൂക്ഷ്മതകളും ഉത്പന്ന രൂപകല്‍പനയിലൂടെ പുതിയ പതിപ്പ് കൊണ്ടുവരുന്നത്. താല്‍പ്പര്യമുള്ളവരെ കൂടുതല്‍ സന്തോഷിപ്പിക്കുന്നതിന് പ്ലേ സ്മാര്‍ട്ട്, പ്ലേ എപിക് എന്ന കാമ്പയിന്‍ ടാഗ്‌ലൈനും പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മാര്‍വല്‍ അവഞ്ചേഴ്‌സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ടിവിഎസ് എന്‍ടോര്‍ക്ക് 125 സൂപ്പര്‍സ്‌ക്വാഡ് പതിപ്പ് അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍സ്, സ്‌കൂട്ടേഴ്‌സ് ആന്റ് കോര്‍പ്പറേറ്റ് ബ്രാന്‍ഡ് വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിങ്) അനിരുദ്ധ ഹല്‍ദര്‍ പറഞ്ഞു. ഈ സഹകരണത്തോടെ തങ്ങളുടെ ഇസഡ് ജനറേഷന്‍ ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ടായും വാഹനമോടിക്കാം. ടിവിഎസ് എന്‍ടോര്‍ക്ക് 125 സൂപ്പര്‍സ്‌ക്വാഡ് പതിപ്പ് ഒരു ബ്ലോക്ക്ബസ്റ്ററായിരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് അനിരുദ്ധ ഹല്‍ദര്‍ കൂട്ടിച്ചേര്‍ത്തു.

ടിവിഎസ് എന്‍ടോര്‍ക്ക് 125 സൂപ്പര്‍സ്‌ക്വാഡ് പതിപ്പിന് 85526 രൂപയാണ് കേരളത്തിലെ എക്‌സ്‌ഷോറൂം വില.

leave your comment


Top