മഹീന്ദ്രയുടെ എസ് യുവി ഇനി 5 സീറ്റോടെ കിട്ടില്ല

മഹീന്ദ്രയുടെ ജനപ്രിയ SUV മോഡലായ XUV700 ന്റെ 5 സീറ്റർ വേരിയന്റുകൾ കമ്പനി ഔദ്യോഗികമായി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ടുകള്‍. വിപണിയിലെ മാറ്റങ്ങളും മറ്റു വേരിയന്റുകളുടെ വിറ്റുവരവുമാണ് ഈ തീരുമാനം പിന്നിലെ പ്രധാന കാരണങ്ങൾ.

XUV700ന്റെ 5 സീറ്റർ AX5 വേരിയന്റുകൾ, വിപണിയിൽ പരിമിതമായ വിൽപ്പന മാത്രമേ നേടിയിട്ടുള്ളൂ. 7 സീറ്റർ പതിപ്പുകൾക്ക് ലഭ്യമായ അധിക ഫീച്ചറുകളും സൗകര്യങ്ങളും ഉപഭോക്താക്കളെ ആകർഷിച്ചതിനാൽ, കൂടുതൽ പേർ 7 സീറ്റർ മോഡലുകളാണ് തിരഞ്ഞെടുക്കുന്നത്.

AX5 വേരിയന്റുകൾക്ക് 18 ഇഞ്ച് അലോയ് വീലുകൾ, ADAS സ്യൂട്ട്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ലെതററ്റ് സീറ്റുകൾ, സൈഡ് എയർബാഗുകൾ, ഇലക്ട്രിക് ഡ്രൈവർ സീറ്റ് മെമ്മറി ഫംഗ്ഷൻ, ഓട്ടോ & പവർഫോൾഡ് ORVMs, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 360ഡിഗ്രി ക്യാമറ, സോണി 3D സൗണ്ട് സിസ്റ്റം, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജിംഗ്, ഡീസൽ AT യുമായി AWD പോലുള്ള ഫീച്ചറുകൾ ഇല്ലാതിരുന്നതിനാൽ ആളുകൾക്ക് കൂടുതൽ ഫീച്ചറുകൾ ഉള്ള AX7, AX7 L വേരിയന്റുകളോടാണ് കൂടുതൽ ആകർഷണം.

5 സീറ്റർ മോഡലുകൾ ഇനി കിട്ടില്ലെങ്കിലും, 7, 6 സീറ്റർ പതിപ്പുകൾ കൂടുതൽ ഫീച്ചറുകളും സൗകര്യങ്ങളുമായി വാങ്ങാനാവും. അതിനാൽ, കൂടുതൽ സീറ്റിംഗ് ശേഷിയും ആധുനിക സാങ്കേതികവിദ്യകളും ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 7 സീറ്റർ മോഡലുകൾ വാങ്ങാം!

14.49L ലക്ഷം രൂപ മുതലാണ് എക്സ് യു വി 700 മോഡലുകളുടെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *