9.99 ലക്ഷം രൂപ വിലയിൽ പുതിയ മോഡൽ!

ഇന്ത്യൻ വാഹനവിപണിയിൽ കൂപ്പെ എസ്‌യുവി ട്രെൻഡിന് തുടക്കമിട്ട ടാറ്റ കർവ്വിന്റെ ഏറ്റവും പുതിയ പതിപ്പായ ടാറ്റാ കർവ്വ് സീരീസ് എക്സ് വിപണിയിലെത്തിയിട്ടുണ്ട്. 9.99 ലക്ഷം രൂപ (Ex-Showroom) എന്ന ആകർഷകമായ വിലയിലാണ് വണ്ടിയുടേ ബേസ് മോഡൽ വാങ്ങാനാവുക (എക്സ് ഷോറൂം )

കൂടുതൽ ഫീച്ചറുകൾ, മികച്ച സുരക്ഷ, പ്രീമിയം ഇന്റീരിയർ എന്നിവ ഉൾപ്പെടുത്തി ബേസ്, മിഡ് വേരിയന്റുകളെ കൂടുതൽ മൂല്യമുള്ളതാക്കാൻ വേണ്ടിയാണ് ടാറ്റ സീരീസ് X വേരിയന്റുകൾ നിരത്തിലിറക്കുന്നത് എന്നാണ് ടാറ്റ മോട്ടോർസ് പറയുന്നത്.

വേരിയന്റുകളും പ്രധാന ഫീച്ചറുകളും

1. Smart X (തുടക്ക വില: ₹9.99 Lakh)

  • Safety & Basics: 6 എയർബാഗുകൾ, ESP, LED ലൈറ്റിംഗ്, മൾട്ടി-ഡ്രൈവ് മോഡുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റിവേഴ്സ് പാർക്കിംഗ് അസിസ്റ്റ് എന്നിവ സ്റ്റാൻഡേർഡായി ലഭിക്കും.

2. Pure X & Pure X+ (തുടക്ക വില: ₹10.99 Lakh)

  • Connectivity: 10.25 ഇഞ്ച് ഹാർമൻ (HARMAN™) ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ / ആൻഡ്രോയിഡ് ഓട്ടോ.
  • Comfort: ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ട്, ഇലക്ട്രിക്ലി അഡ്ജസ്റ്റബിൾ ORVMs, റിയർ എസി വെന്റുകൾ.
  • Pure X+ Extras: 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ലെതറെറ്റ് സീറ്റുകൾ, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, എൽഇഡി ഫോഗ് ലാംപുകൾ.
  • #DARK Edition: ₹11.99 ലക്ഷം രൂപ മുതൽ ‘ഡാർക്ക് എഡിഷൻ’ പ്യുവർ X+ മോഡലുകളിൽ ലഭ്യമാണ്.

3. Creative X+ (തുടക്ക വില: ₹12.90 Lakh)

  • Luxury Features: ഏറോവ്യൂ വോയിസ്-അസിസ്റ്റഡ് പനോരമിക് സനറൂഫ്, ഡിജിറ്റൽ കോക്ക്പിറ്റ് വിത്ത് നാവിഗേഷൻ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), വയർലെസ് ഫോൺ ചാർജർ.
  • Convenience: റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, കൂൾഡ് ഗ്ലോവ് ബോക്സ്.

4. Accomplished X & Accomplished X+ (ടോപ്പ് വേരിയന്റുകൾ)

  • Premium Tech: വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 6-വേ പവേർഡ് ഡ്രൈവർ സീറ്റ്, 9-സ്പീക്കർ JBL സൗണ്ട് സിസ്റ്റം, ട്വിൻ-സോൺ ക്ലൈമറ്റ് കൺട്രോൾ, ബ്രീത്ത് IQ എയർ പ്യൂരിഫയർ.
  • Advanced Safety: അഡ്വാൻസ്ഡ് ADAS സുരക്ഷാ പാക്കേജ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് (Auto Hold), ജെസ്റ്റർ കൺട്രോൾഡ് പവേർഡ് ടെയിൽഗേറ്റ്, iRA കണക്റ്റഡ് കാർ ടെക്നോളജി.

എഞ്ചിൻ & ട്രാൻസ്മിഷൻ ഓപ്ഷനുകൾ

സീരീസ് X നിരയിൽ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് ലഭ്യമാകുന്നത്:

  1. 1.2L Revotron Turbo-Petrol (120 PS / 170 Nm) – 6-സ്പീഡ് മാനുവൽ / 7-സ്പീഡ് DCA ഓട്ടോമാറ്റിക്.
  2. 1.2L Hyperion Direct-Injection Turbo-Petrol (125 PS / 225 Nm) – 7-സ്പീഡ് DCA ഓട്ടോമാറ്റിക് (Accomplished X+ വേരിയന്റിൽ മാത്രം).
  3. 1.5L Kryojet Diesel (118 PS / 260 Nm) – 6-സ്പീഡ് മാനുവൽ / 7-സ്പീഡ് DCA ഓട്ടോമാറ്റിക്.

Tata Curvv Series X – എക്സ്-ഷോറൂം വില വിവരങ്ങൾ

വേരിയന്റ് (Persona)Revotron 1.2 Petrol MTRevotron 1.2 Petrol DCTHyperion 1.2 GDI Petrol DCTKryojet 1.5 Diesel MTKryojet 1.5 Diesel DCT
Smart X₹9,99,990
Pure X₹10,99,990₹12,29,990₹12,29,990
Pure X+₹11,79,990₹13,09,990₹13,09,990
Pure X+ #DARK₹11,99,990₹13,29,990₹13,29,990
Creative X+₹12,90,990₹14,20,990₹14,20,990
Creative X+ #DARK₹13,15,990₹14,45,990₹14,45,990
Accomplished X₹13,99,990₹15,29,990₹15,29,990
Accomplished X #DARK₹14,24,990₹15,54,990₹15,54,990
Accomplished X+₹18,49,990₹18,74,990
Accomplished X+ #DARK₹18,74,990₹18,99,990

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ടൊയോട്ട ഹൈറൈഡർ, ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ എതിരാളികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്ന വിലയിലും ഫീച്ചറുകളിലുമാണ് ടാറ്റ കർവ്വ് സീരീസ് X എത്തിയിരിക്കുന്നത്. ഡീലർഷിപ്പുകൾ വഴി വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *