ഇന്ത്യയിലേക്ക് എത്തുന്ന പുതിയ ഹ്യുണ്ടായ് ബയോൺ!

ഇന്ത്യൻ വാഹന വിപണിയിൽ വൻ തരംഗം സൃഷ്ടിക്കാൻ ഹ്യുണ്ടായ് തങ്ങളുടെ പുതിയ ഇന്റലിജന്റ് എസ് യു വിയുടെ പേര് ഹ്യുണ്ടായ് ബയോൺ (Hyundai BAYON) എന്നാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ശക്തമായ SUV നിരയിലേക്ക് ചേരുന്ന ഈ വാഹനം, ഡ്രൈവിംഗ് അനുഭവത്തിൽ പുത്തൻ മാറ്റങ്ങൾക്ക് തുടക്കമിടുമെന്ന് പ്രതീക്ഷിക്കാം

പുതിയ തലമുറ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്ത ബയോൺ, നൂതന സാങ്കേതികവിദ്യയും ആകർഷകമായ ഡിസൈനും സമന്വയിപ്പിക്കുന്ന ഒന്നാണ് എന്നാണ് ഹ്യൂണ്ടായ് പറയുന്നത്. ഹ്യുണ്ടായിയുടെ ആഗോള ഡിസൈൻ ശൈലിയും ഇന്ത്യൻ ഉപഭോക്താക്കളുടെ മാറുന്ന അഭിരുചികളും ചേർത്തുവെച്ചാണ് ഈ SUV അണിയിച്ചൊരുക്കിയിരിക്കുന്നതത്രെ.

“Intelligence ON” സാങ്കേതികവിദ്യയും ഭാവനയും ചേരുമ്പോൾ

ഹ്യുണ്ടായ് ബയോണിന്റെ പേര് വെളിപ്പെടുത്തിയ വീഡിയോയിലൂടെ ഭാവിയിലേക്കുള്ള സാങ്കേതിക മുന്നേറ്റമാണ് കമ്പനി പങ്കുവെക്കുന്നത്. ഒരു അത്യാധുനിക ലാബിന്റെ കൃത്യതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പലതരം ഇന്റലിജന്റ് ഘടകങ്ങൾ ഒന്നിച്ചുചേർന്ന് ‘BAYON’ എന്ന നാമം രൂപപ്പെടുന്നതാണ് ഈ വീഡിയോയിൽ കാണാനാകുന്നത്. സാങ്കേതികവിദ്യയും സർഗ്ഗാത്മകതയും സമന്വയിക്കുന്ന ഈ സങ്കൽപ്പത്തിലൂടെ “Intelligence ON” എന്ന സന്ദേശമാണ് ഹ്യുണ്ടായ് നൽകുന്നത്.

“ഹ്യുണ്ടായ് ബയോണിലൂടെ ഒരു പുതിയ SUV മാത്രമല്ല ഞങ്ങൾ അവതരിപ്പിക്കുന്നത്. ഉപഭോക്താക്കളുടെ ജീവിതത്തിന് അർത്ഥവത്തായ അനുഭവങ്ങൾ നൽകാനുള്ള ഞങ്ങളുടെ കാഴ്ചപ്പാടാണ് ഇത്. ലളിതവും എന്നാൽ ദൈനംദിന ജീവിതത്തിൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ സാങ്കേതികവിദ്യകളാണ് ബയോണിന്റെ സവിശേഷത.”

തരുൺ ഗാർഗ് (മാനേജിംഗ് ഡയറക്ടർ & CEO, HMIL)

ഹ്യുണ്ടായ് ബയോൺ: പേരിന് പിന്നിലെ പ്രചോദനം

ഫ്രാൻസിലെ ‘ബയോൺ’ (Bayonne) എന്ന നഗരത്തിന്റെ പേരിൽ നിന്നാണ് ഈ SUV ക്ക് ബയോൺ എന്ന പേര് നൽകിയിരിക്കുന്നത്. തനിമയാർന്ന സംസ്കാരത്തിനും ചലനാത്മകമായ അന്തരീക്ഷത്തിനും പേരുകേട്ട നഗരമാണിത്. സാഹസികതയും ഡ്രൈവിംഗ് ആവേശവും നിറഞ്ഞ ഒരു യാത്രയാണ് ഈ പേര് സൂചിപ്പിക്കുന്നത്.

ഹ്യുണ്ടായ് ബയോണിനെക്കുറിച്ചുള്ള കൂടുതൽ സവിശേഷതകളും വിവരങ്ങളും വരും ദിവസങ്ങളിൽ കമ്പനി പുറത്തുവിടും.

YouTube player

Leave a Reply

Your email address will not be published. Required fields are marked *