ഹൈറൈഡർ എയ്റോ ബ്ലാക്ക് എഡിഷൻ
ടൊയോട്ട കിർലോസ്കർ മോട്ടോർ അർബൻ ക്രൂസർ ഹൈറൈഡറിന്റെ പുതിയ ‘എയ്റോ ബ്ലാക്ക് എഡിഷൻ’ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കൂടുതൽ ബോൾഡും സ്പോർട്ടിയും പ്രീമിയവുമായ ബ്ലാക്ക്-തീം ഡിസൈൻ ആണ് പുതിയ എഡിഷന്റെ പ്രധാന പ്രത്യേകത. സ്റ്റൈലിനും വ്യത്യസ്തമായ റോഡ് പ്രസൻസിനും പ്രാധാന്യം നൽകുന്ന എസ്യുവി ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ ലിമിറ്റഡ് എഡിഷൻ. ഫ്രണ്ട് ഗ്രിൽ അപ്പർ ഗാർണിഷ്, ഫ്രണ്ട് സ്പോയിലർ, ഹെഡ്ലാമ്പ് ഗാർണിഷ്, ടെയിൽഗേറ്റ് ഗാർണിഷ്, റിയർ സ്പോയിലർ എന്നിവ ഉൾപ്പെടെയുള്ള ബ്ലാക്ക് എക്സ്റ്റീരിയർ ഘടകങ്ങളും പ്രത്യേക എയ്റോ…
