ഇലക്ട്രിക് വിപണി പിടിച്ചെടുക്കാൻ കിയ! 13.49 ലക്ഷം രൂപയ്ക്ക് സിറോസ് ഇവി!

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ വൻ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് കിയ ഇന്ത്യ (Kia India) തങ്ങളുടെ രണ്ടാമത്തെ മാസ് മാർക്കറ്റ് ഇലക്ട്രിക് എസ്‌യുവിയായ സിറോസ് ഇ വി ഔദ്യോഗികമായി പുറത്തിറക്കി. 13.49 ലക്ഷം രൂപ (Ex-Showroom) എന്ന ആകർഷകമായ പ്രാരംഭ വിലയിലാണ് വാഹനം എത്തിയിരിക്കുന്നത്. വിലയിൽ മാത്രമല്ല, ഉടമസ്ഥാവകാശത്തിലും ഇവി ഉപഭോക്താക്കളുടെ പ്രധാന ആശങ്കകൾക്കെല്ലാം പരിഹാരം കാണുന്ന മികച്ച ഓഫറുകളുമായാണ് കിയയുടെ ഈ പുതിയ ഇവി എത്തുന്നത്. വിലയും വകഭേദങ്ങളും കിയ സൈറോസ് ഇവി രണ്ടുതരം ബാറ്ററി…

Continue Reading

ഞെട്ടിക്കാൻ വരുന്നു കിയ സിറോസ് ഇവി

ഇന്ത്യൻ വാഹന വിപണിയിൽ തരംഗം സൃഷ്ടിച്ച കിയ ഇന്ത്യ, തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്‌യുവി ആയ കിയ സിറോസ് ഇവി ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ്. സെൽറ്റോസിനും സോണറ്റിനും ശേഷം ഇന്ത്യൻ ജനതയുടെ നെഞ്ചിടിപ്പ് കൂട്ടാൻ പോന്ന ഡിസൈനിലും ഫീച്ചേഴ്സിലുമാണ് ഈ പുത്തൻ ഇലക്ട്രിക് വണ്ടിയുടെ വരവ്. നിങ്ങൾ അടുത്തതായി ഒരു ഇലക്ട്രിക് കാർ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, എന്തുകൊണ്ട് കിയ സൈറോസ് നിങ്ങളുടെ ലിസ്റ്റിൽ ഒന്നാമത് വരണം എന്ന് നോക്കാം. 1. കാഴ്ച്ചയിൽ തന്നെ വ്യത്യസ്തൻ, സാധാരണ കാണുന്ന പോലല്ലാത്ത…

Continue Reading

ഇലക്ട്രിക് വിപ്ലവത്തിന് എംജിയുടെ അഡാപ്റ്റ് പ്ലാറ്റ്ഫോം

ഇന്ത്യൻ ഓട്ടോമൊബൈൽ രംഗത്ത് എന്നും വേറിട്ട പരീക്ഷണങ്ങളുമായി എത്തുന്ന ബ്രാൻഡാണ് ജെ എസ് ഡബ്ല്യൂ, എം ജി മോട്ടോർ. വോയിസ് കമാൻഡ് ഫീച്ചറുകളും, വാല്യൂ ഫോർ മണി ഇവികളും നൽകി വിപണിയിൽ തങ്ങളുടേതായ ഇടം കണ്ടെത്തിയ എം ജി, ഇപ്പോൾ ഇവി ലോകത്തെ തന്നെ ഞെട്ടിക്കുന്ന മറ്റൊരു വൻ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ്. MG ADAPT (Advance Drive Architecture Platform Technology)! ഇന്ത്യയിലെ ആദ്യത്തെ Multi-New Energy Vehicle (NEV) പ്ലാറ്റ്‌ഫോമാണിത്. . എന്താണ് ഈ എം…

Continue Reading

ഇപ്പോഴാണിത് പേരിനോട് നീതി പുലർത്തുന്നത്, നാലു വീൽ ഡ്രൈവ് സിയറ ഇവി

ഒരുകാലത്ത് ഇന്ത്യൻ റോഡുകളിലെ ഏറ്റവും വ്യത്യസ്തമായ എസ്‌യുവികളിൽ ഒന്നായിരുന്നു ടാറ്റ സിയറ. വലിയ ഗ്ലാസ് ഏരിയയും വ്യത്യസ്തമായ ഡിസൈനും കാരണം ഇന്നും നിരവധി വാഹനപ്രേമികളുടെ മനസിൽ സിയറയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. ഇപ്പോൾ ആ ഐക്കോണിക് പേരിനെ ടാറ്റ പൂർണമായും ഇലക്ട്രിക് രൂപത്തിൽ തിരിച്ചെത്തിച്ചിരിക്കുകയാണ്. ₹18.79 ലക്ഷം (എക്സ്-ഷോറൂം) മുതൽ ആരംഭിക്കുന്ന വിലയിലാണ് ടാറ്റ സിയറ ഇവിയെ അവതരിപ്പിച്ചിരിക്കുന്നത്. പാരമ്പര്യവും ആധുനിക സാങ്കേതികവിദ്യയും ഒരുമിച്ച് കൊണ്ടുവരുന്ന ഈ എസ്‌യുവി ഇന്ത്യൻ ഇവി വിപണിയിൽ വലിയ ചർച്ചയാകുമെന്നുറപ്പാണ്. ഡിസൈൻ: പഴയ…

Continue Reading

 പത്ത് ലക്ഷം തികച്ച് ടിവിഎസ് ഐക്യൂബ്

രാജ്യത്തെ ഇരുചക്ര-മുചക്ര വാഹന നിർമ്മാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടറായ ടിവിഎസ് ഐക്യൂബിന്റെ പത്ത്  ലക്ഷാമത് യൂണിറ്റ് ഹൊസൂരിലെ നിർമ്മാണ പ്ലാന്റിൽ നിന്ന് പുറത്തിറക്കി.   സ്വന്തം നിലയിലുള്ള എഞ്ചിനീയറിംഗ് മികവ്, ഗവേഷണം, നൂതന സാങ്കേതികവിദ്യ എന്നിവയുടെ കരുത്തിലാണ് ടിവിഎസ് ഈ നേട്ടം കൈവരിച്ചത്. രാജ്യത്ത്‌ തന്നെ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന ഐക്യൂബ് ആഗോള ഗുണനിലവാരത്തോടെ രാജ്യത്തുടനീളം ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ടിവിഎസ് ഐക്യൂബ് ഉപഭോക്താക്കൾ ഒന്നിച്ച് വലിയൊരു പരിസ്ഥിതി മാറ്റത്തിനാണ് രാജ്യത്ത് തുടക്കമിട്ടിരിക്കുന്നത്. വിപണിയിലെത്തിയത് മുതൽ ഇതുവരെ…

Continue Reading

എന്തിനും തയ്യാറായി മാരുതി

ഇന്ത്യൻ വാഹന വിപണിയിൽ വലിയൊരു വിപ്ലവത്തിന് ഇന്ന് തുടക്കമായിരിക്കുകയാണ്. ഇലക്ട്രിക് വണ്ടികളും ഹൈബ്രിഡുകളും സിഎൻജിയും ഒക്കെ കണ്ട് നമ്മൾ ശീലിച്ചുവരുന്നതിനിടയിലാണ്, ഇന്ധനച്ചെലവ് പകുതിയാക്കാൻ പോന്ന ഒരു പുത്തൻ സാങ്കേതികവിദ്യയുമായി മാരുതി സുസുക്കി എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ മാസ്-മാർക്കറ്റ് ഫ്ലെക്സ് ഫ്യുവൽ (Flex-Fuel) കാറായ വാഗൺ ആർ ഫ്ലെക്സ് ഫ്യൂവൽ മാരുതി ഔദ്യോഗികമായി ന്യൂഡൽഹിയിൽ വെച്ച് പുറത്തിറക്കി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെയും പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുടെയും സാന്നിധ്യത്തിലായിരുന്നു ഈ ചരിത്രപരമായ ലോഞ്ച്….

Continue Reading

ഇത്രയും പ്രായോഗികത മതിയാവുമോ?

ഫോഴ്‌സ് ട്രാവലർ എൻ റേഞ്ച് 2026 ഇന്ത്യൻ നിരത്തുകളിലെ ട്രാൻസ്‌പോർട്ട് മേഖലയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഫോഴ്‌സ് ട്രാവലർ. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളുമായി ഫോഴ്‌സ് മോട്ടോഴ്‌സ് തങ്ങളുടെ പുതിയ പതിപ്പായ എൻ റേഞ്ച് വിപണിയിൽ എത്തിച്ചിരിക്കുകയാണ്. കൂടുതൽ കാര്യക്ഷമതയ്ക്കും യാത്രക്കാരുടെ സൗകര്യത്തിനും മുൻഗണന നൽകിക്കൊണ്ടാണ് ഈ പുതിയ മാറ്റങ്ങൾ. ഒറ്റ നോട്ടത്തിലെ പ്രധാന മാറ്റങ്ങൾ പുതിയ എൻ റേഞ്ചിലെ സവിശേഷതകൾ യാത്രക്കാരെ മുൻ നിർത്തിയാണ് ഫോഴ്‌സ് മോട്ടോർസ് വരുത്തിയിരിക്കുന്നത്: എൻജിനും പെർഫോമൻസും ശരിക്കും പറഞ്ഞാൽ മുൻപുണ്ടായിരുന്ന FM 2.6 CR…

Continue Reading