ജപ്പാനിലേക്ക് ഒരു ലക്ഷം വണ്ടികൾ

ഇന്ത്യൻ വാഹന നിർമ്മാണ മേഖലയെ സംബന്ധിച്ച് അഭിമാനകരമായ ഒരു ചരിത്രനേട്ടമാണ് മാരുതി സുസൂക്കി ഇന്ത്യ ലിമിറ്റഡ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ നിർമ്മിച്ച് ജപ്പാനിലേക്ക് കയറ്റുമതി ചെയ്ത ജിംനി 5 ഡോർ, ഫ്രോങ്ക്‌സ്, ഇ വിറ്റാര എന്നീ മോഡലുകളുടെ 1 ലക്ഷം യൂണിറ്റുകളാണ് കയറ്റുമതി ചെയ്തിരിക്കുന്നത്!

ഓഗസ്റ്റ് 2024: ഫ്രോങ്ക്‌സിന്റെ ജപ്പാനിലേക്കുള്ള കയറ്റുമതി ആരംഭിച്ചു.
ഡിസംബർ 2024: ജിംനി 5-ഡോർ ജപ്പാനിലെത്തിക്കാൻ തുടങ്ങി.
സെപ്റ്റംബർ 2025: മാരുതി സുസൂക്കിയുടെ ആദ്യത്തെ ബാറ്ററി ഇലക്ട്രിക് വാഹനമായ (BEV) ഇ വിറ്റാര കൂടി ജപ്പാൻ പോർട്ട്ഫോളിയോയിലേക്ക് ചേക്കേറി.

ജിംനി 5-ഡോർ, ഇ വിറ്റാര എന്നീ മോഡലുകൾ ആഗോളതലത്തിൽ തന്നെ ഇന്ത്യയിൽ മാത്രമാണ് ഉത്പാദിപ്പിക്കുന്നത്.

ഇന്ത്യൻ നിർമ്മിത മോഡലുകളുടെ സ്വീകാര്യത കൂടിയതോടെ, FY 2025-26 കാലയളവിൽ മറ്റ് അന്താരാഷ്ട്ര വാഹന നിർമ്മാതാക്കളെ മറികടന്ന് ജപ്പാനിലെ നമ്പർ 1 വെഹിക്കിൾ ഇംപോർട്ടർ എന്ന പദവിയിലേക്ക് സുസൂക്കി മോട്ടോർ കോർപ്പറേഷൻ എത്തിപ്പെട്ടു.

ഗ്ലോബൽ മാനുഫാക്ചറിംഗ് ഹബ് എന്ന നിലയിൽ ഇന്ത്യയുടെ പ്രസക്തി വർദ്ധിപ്പിക്കാനും കൂടുതൽ ലോകോത്തര മോഡലുകൾ ഇന്ത്യയിൽ നിന്ന് പുറത്തിറക്കാനും ഈ വിജയം മാരുതി സുസൂക്കിക്ക് കരുത്താകും.

Leave a Reply

Your email address will not be published. Required fields are marked *