ഇന്ത്യൻ മോട്ടോർ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡായ ടാറ്റ മോട്ടോഴ്സ്, തങ്ങളുടെ ലെഗസി എസ് യുവിയായ സിയറയുടെ പുതിയ ലെജൻഡ് സീരീസ് പുറത്തിറങ്ങി. സിയറയുടെ വിപണി കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 5 പുതിയ വേരിയന്റുകളിൽ ലെജൻഡ് സീരീസ് പുറത്തിറക്കിയിരിക്കുന്നത്.
₹11.99 ലക്ഷം (Ex-showroom) മുതൽ ആരംഭിക്കുന്ന ലെജൻഡ് സീരീസ്, കൂടുതൽ സൗകര്യങ്ങളും ഡ്രൈവിംഗ് കംഫർട്ടും വാഗ്ദാനം ചെയ്യുന്നുണ്ട്.
വേരിയന്റുകളും പ്രധാന സവിശേഷതകളും
1. Smart + L (വില ആരംഭിക്കുന്നത് : ₹11.99 Lakh)*
സിയറ ലൈനപ്പിലേക്ക് കടന്നുവരുന്നവർക്ക് ഏറ്റവും മികച്ച ആഡംബരം നൽകുന്ന വേരിയന്റാണിത്.
- ലെതറെറ്റ് സീറ്റുകൾ, ഡോർ ട്രിമ്മുകൾ, ആംറെസ്റ്റ്
- സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ & ഓട്ടോ-ഫോൾഡ് ORVMs
- പാസ്സീവ് എൻട്രി & പുഷ് ബട്ടൺ സ്റ്റാർട്ട് (PEPS)
- Bi-LED പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ & ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്
- 6 എയർബാഗുകൾ, 20 പ്ലസ് ഫങ്ഷനുകളുള്ള ESP
2. Pure L (വില ആരംഭിക്കുന്നത് : ₹13.79 Lakh)*
കൂടുതൽ കണക്റ്റിവിറ്റിയും ടെക്നോളജിയും ആഗ്രഹിക്കുന്നവർക്ക് അനുയോജ്യം.
- 17-ഇഞ്ച് അലോയ് വീലുകൾ
- 26.03 cm HD ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം (8-സ്പീക്കർ ഓഡിയോ)
- വയർലെസ്സ് Android Auto™ & Apple CarPlay™
- ക്രൂയിസ് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, TPMS
3. Pure L (O) (വില ആരംഭിക്കുന്നത് : ₹14.29 Lakh)*
‘Pure L’ ഫീച്ചറുകൾക്ക് പുറമെ ഓപ്പൺ എയർ ഡ്രൈവിംഗ് അനുഭവം നൽകുന്നു.
- വോയിസ് അസിസ്റ്റഡ് Panoramax സൺറൂഫ്
- ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ & റെയിൻ സെൻസിംഗ് വൈപ്പറുകൾ
4. Pure + L (വില ആരംഭിക്കുന്നത് : ₹14.99 Lakh)*
ദീർഘദൂര യാത്രകൾ ചെയ്യുന്നവർക്കായി റൈഡിംഗ് കംഫർട്ടിന് മുൻഗണന നൽകുന്ന വേരിയന്റ്.
- വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ
- 6-വേ പവേർഡ് ഡ്രൈവർ സീറ്റ് (Thigh-support Extender സഹിതം)
- പിൻയാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്ന Boss Mode
- ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ & 65W USB-C ഫാസ്റ്റ് ചാർജറുകൾ
5. Adventure + L (വില ആരംഭിക്കുന്നത് : ₹16.99 Lakh)*
സാങ്കേതികവിദ്യയിലും പെർഫോമൻസിലും മുൻപന്തിയിൽ നിൽക്കുന്ന ടോപ്പ്-എൻഡ് ഫീച്ചറുകൾ.
- 360° HD സറൗണ്ട് വ്യൂ ക്യാമറ (4Sight)
- FDD സഹിതമുള്ള Superglide സസ്‌പെൻഷൻ & ടെറൈൻ മോഡുകൾ
- 31.24 cm വലുപ്പമുള്ള വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം & 26.03 cm ഡിജിറ്റൽ കോക്ക്പിറ്റ്
- ആംബിയന്റ് ലൈറ്റിംഗ്, ടു-സ്റ്റേജ് റെക്ലൈനിംഗ് റിയർ സീറ്റ്, കൂൾഡ് ഗ്ലൗബോക്സ്, വയർലെസ് ചാർജർ
വിലവിവരങ്ങൾ ഒറ്റനോട്ടത്തിൽ (Ex-Showroom Prices in ₹ Lakh)
| Variant | Revotron 1.5L Petrol (Manual) | Kryojet 1.5L Diesel (Manual) | Revotron 1.5L Petrol (Automatic) | Kryojet 1.5L Diesel (Automatic) | Hyperion 1.5L TGDi (Automatic) |
| Smart + L | 11.99 | 13.49 | – | – | – |
| Pure L | 13.79 | 15.24 | 14.99 | – | – |
| Pure L (O) | 14.29 | 15.74 | 15.59 | 16.99 | – |
| Pure + L | 14.99 | 16.44 | 16.29 | 17.74 | – |
| Adventure + L | 16.99 | 18.19 | 18.29 | 19.49 | 18.99 |
എഞ്ചിൻ & സേഫ്റ്റി
ഭാരത് NCAP ക്രഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ ബോഡി സ്ട്രക്ചറിലാണ് സിയറ നിർമ്മിച്ചിരിക്കുന്നത്. 6 എയർബാഗുകൾ, 20-ൽ അധികം ഫങ്ഷനുകളുള്ള ESP, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാന്റേർഡാണ്.
1.5L Hyperion TGDi പെട്രോൾ, 1.5L Revotron പെട്രോൾ, 1.5L Kryojet ഡീസൽ എന്നീ മൂന്ന് കരുത്തുറ്റ എഞ്ചിൻ ഓപ്ഷനുകളിൽ മാന്യുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ വാഹനം ലഭ്യമാണ്.
പ്രീമിയം ലുക്കും, ബോൾഡ് ഡിസൈനും, കൊതിപ്പിക്കുന്ന ഫീച്ചറുകളും ചേരുന്ന ടാറ്റ സിയറ ലെജൻഡ് സീരീസ് മിഡ്-സൈസ് SUV സെഗ്മെന്റിൽ പുതിയ തരംഗം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല!
റിവ്യൂ വീഡിയോ

