പതിനേഴര ലക്ഷം രൂപ വിലയുള്ള കാറിന് 449 കിലോമീറ്റർ റേഞ്ചോ??

എം ജിയുടെ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഇലക്ട്രിക്ക് കാർ ഇപ്പോൾ വിൻഡ്സറാണ്, പക്ഷെ വിൻഡ്സറിന്റെ വലിയൊരു പോരായ്‌മയായിരുന്നു കുറഞ്ഞ റേഞ്ചും, ചെറിയ ബാറ്ററി പാക്കും, ആ പോരായ്മ എം ജി പുതിയൊരു മോഡൽ കൊണ്ട് വന്ന് പരിഹരിച്ചിരിക്കുകാണ്. വിൻഡ്സർ പ്രൊ എന്ന പേരിൽ പുതിയ മോഡലായി, എസ്സെൻസ് പ്രൊ എന്ന ടോപ്പ് വേരിയന്റിൽ പുറത്തിറക്കിയിരിക്കുകയാണ്. വിലയാണ് ഏറ്റവും വലിയ ഹൈ ലൈറ്റ്, സാധാ വിൻഡ്സറിലെ എസ്സെൻസ് വേരിയെന്റിനേക്കാൾ ഒന്നര ലക്ഷം രൂപക്കുള്ളിൽ മാത്രം വിലക്കൂടുതലിൽ 17,49800 രൂപ…

Continue Reading

മഹീന്ദ്രയുടെ എസ് യുവി ഇനി 5 സീറ്റോടെ കിട്ടില്ല

മഹീന്ദ്രയുടെ ജനപ്രിയ SUV മോഡലായ XUV700 ന്റെ 5 സീറ്റർ വേരിയന്റുകൾ കമ്പനി ഔദ്യോഗികമായി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ടുകള്‍. വിപണിയിലെ മാറ്റങ്ങളും മറ്റു വേരിയന്റുകളുടെ വിറ്റുവരവുമാണ് ഈ തീരുമാനം പിന്നിലെ പ്രധാന കാരണങ്ങൾ. XUV700ന്റെ 5 സീറ്റർ AX5 വേരിയന്റുകൾ, വിപണിയിൽ പരിമിതമായ വിൽപ്പന മാത്രമേ നേടിയിട്ടുള്ളൂ. 7 സീറ്റർ പതിപ്പുകൾക്ക് ലഭ്യമായ അധിക ഫീച്ചറുകളും സൗകര്യങ്ങളും ഉപഭോക്താക്കളെ ആകർഷിച്ചതിനാൽ, കൂടുതൽ പേർ 7 സീറ്റർ മോഡലുകളാണ് തിരഞ്ഞെടുക്കുന്നത്. AX5 വേരിയന്റുകൾക്ക് 18 ഇഞ്ച് അലോയ് വീലുകൾ, ADAS…

Continue Reading

കടൽ കടന്നു വരുന്നതാണ്, വിലയും കൂടും! പക്ഷെ വണ്ടി കൊള്ളാമോ?

വോൾക്‌സ്‌വാഗൺ ടിഗ്വാൻ R-Line ചുരുക്കി പറഞ്ഞാൽ, ടിഗ്വാന്റെ കുറച്ച് കൂടെ പ്രീമിയമായ, സ്പോർട്ടിയായ ഒരു വേരിയേന്റ് എന്ന് പറയാം, ഈ വണ്ടിക്ക് എന്തൊക്കെയാണ് പ്രത്യേകതകൾ എന്ന് നോക്കാം. പുറത്ത്പുതുതായി രൂപകൽപ്പന ചെയ്ത മുൻ പിൻ ബമ്പറുകളും, വലിയ ഗ്ലാസ് ഗ്രില്ലും അതിന്റെ മുകളിലെ ലൈറ്റ് ബാറും, പിന്നെ എൽ ഇ ഡി ഹെഡ്‍ലൈറ്റുകളും മുന്നിൽ കാണാം, സ്‌പോർട്ടിയായ കരുത്തനായ വണ്ടിയാണെന്ന് കാണിക്കാൻ ബമ്പറിൽ എയർ വെന്റുകളുണ്ട്. സാധാരണ സ്പോർട്സ് കാറുകളിലും മറ്റും കാണുന്ന ബ്രെക്ക് തണുപ്പിക്കാനുതകുന്ന വെന്റുകൾ…

Continue Reading

ഓഫ്‌റോഡിൽ പ്രേമികൾക്കായി, ഒരു ചരിത്രം പുനരാവിഷ്കച്ചിരിക്കുന്നു!

ഓഫ്‌റോഡ് യാത്രകളെ ഹൃദയത്തിൽ നിറച്ച് ജീവിക്കുന്നവർക്ക് സന്തോഷിക്കാനുള്ള സമയമായി! ജീപ്പിന്റെ ചരിത്രപ്രസിദ്ധമായ 1941 ലെ പാരമ്പര്യത്തെ ആഘോഷിക്കാൻ പുതുതായി ജീപ്പ് ഒരു ലിമിറ്റഡ് എഡിഷൻ പുറത്തിറക്കിയിട്ടുണ്ട്, രൂപത്തിലും കരുത്തിലും വളരെയധികം പ്രത്യേകതകളുള്ള ജീപ്പിന്റെ വ്രാങ്കളൾ വില്ലിസ് 41 സ്പെഷ്യൽ എഡിഷൻ ആണത്. എ ലെജൻഡറി ഐക്കൺ ബോൺ എഗൈൻ എന്നാണ് ജീപ്പ് ആ വണ്ടിയെക്കുറിച്ച് പറയുന്നത്. ഏകദേശം 30 യൂണിറ്റുകൾ മാത്രമാണ് ഇന്ത്യയിൽ ഈ എഡിഷനിൽ ലഭ്യമാകുക എന്നത് ഈ വാഹനത്തിന്റെ പ്രത്യകത കൂട്ടുന്നുണ്ട്. യഥാർത്ഥ വില്ലിസിന്റെ…

Continue Reading

വരുന്നത് എസ് യു വിയല്ല, ടാറ്റായുടെ ചെറിയ പോരാളിക്കാണ്‌ മുഖം മിനുക്കൽ!

ടാറ്റായുടെ പ്രീമിയം ഹാച്ച് ബാക്ക്, അൾട്രോസിന് പുതിയ മുഖം. മെയ് 9 ന് പുറത്തിറങ്ങുന്ന പുതിയ അൾട്രോസ് മെയ് 22 ഓടെ വില്പനയിൽ എത്തും. വണ്ടിയുടെ പുതിയ മോഡലിന്റെ ടീസറാണ് ടാറ്റ മോട്ടോർസ് പുറത്തു വിട്ടിരിക്കുന്നത്. പുതിയ അൾട്രോസിന് കാര്യമായ മാറ്റങ്ങൾ ഉണ്ടാവും, മുന്നിലെ എൽ ഇടി ലൈറ്റുകളും, എൽ ഇ ഡി ഫോഗ് ലാമ്പും പുതിയ ഗ്രില്ലുമൊക്കെ മാറ്റങ്ങളാണ്. പുതിയ ട്രെൻഡ് ആയ പരസ്പരം ബന്ധിപ്പിച്ച പിൻ ലൈറ്റുകളും അൾട്രോസിൽ കാണാനുണ്ട്. പുതിയ ക്ലസ്റ്ററും, 360…

Continue Reading

ഇത്രയും നല്ലതായിട്ടും ഇന്ത്യയിൽ വരില്ലെന്നോ?

ജീപ്പ് ഇന്ത്യ പോലും വിജയകരമായി വിൽക്കുന്ന കോമ്പസ് എന്ന മോഡലിന്റെ പുതിയ 2025 വേർഷന്റെ ചിത്രങ്ങൾ പുറത്തായിട്ടുണ്ട്. കാഴ്ച്ചയിൽ നല്ല രസമൊക്കെയുണ്ടെങ്കിലും, എന്തൊക്കെയാണ് ജീപ്പ് ചെയ്ത് വച്ചിരിക്കുന്നതെന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും. ഗ്ലോബൽ ആൺവീലിനു മുന്നെയാണ് ജീപ്പ് കോമ്പസ്സിന്റെ ചിത്രങ്ങൾ പുറത്തായിരിക്കുന്നത്. പുതിയ ജീപ്പ് കോമ്പസ്, കമ്പനിയുടെ STLA മീഡിയം പ്ലാറ്റഫോമിലാണ് വരുന്നത് എന്നാണറിയുന്നത്, ഇറ്റലിയിലെ മെൽഫിയിലാണ് അത് നിർമിക്കുകയത്രേ. ചരോക്കിയിലെ ഹെഡ് ലാമ്പിന്റെ ഇൻസ്പിറേഷനിൽ ഗ്രില്ലിൽ അടക്കമുള്ള ലൈറ്റ്, മുന്നിലെ വ്യത്യാസങ്ങളിൽ പ്രകടമായ മാറ്റമാണ് കോമ്പസ്സിന്…

Continue Reading

ഇനി മുടി പറത്തി ഓഫ് റോഡ് പോകാൻ പറ്റിയ വണ്ടി വാങ്ങാൻ കിട്ടില്ല

വില കൂടിയ സ്പോർട്സ് കാറുകളിൽ മാത്രമല്ല, ഓഫ് റോഡ് ഓടിക്കാൻ ഉള്ള മഹിന്ദ്ര താറിലും കൺവെർട്ടബിൾ മോഡൽ ഉണ്ടായിരുന്നു. ഉണ്ടായിരുന്നു എന്ന് പറയാൻ കാരണം, മഹിന്ദ്ര താറിലെ ടോപ് ഏൻഡ് മോഡലുകളിലെ സോഫ്റ്റ് ടോപ് മോഡലുകൾ മഹിന്ദ്ര നിർമാണം നിർത്തി. എട്ടോളം വേരിയെന്റുകളുടെ ബുക്കിംഗ് ആണ് മഹിന്ദ്ര നിർത്തിയിരിക്കുന്നത്. ഇതോടു കൂടി ഇപ്പോൾ മഹിന്ദ്ര താറിന് പതിനൊന്ന് വേരിയേന്റുകളാണുള്ളത്. മഹിന്ദ്ര താർ ശരിക്കും പറഞ്ഞാൽ ഒരു ഫേസ്ലിഫ്റ്റിന് അരികെയാണ്. താർ റോക്സിലെ സവിശേഷതകളും ടെക്നോളജിക്കൽ മികവുകളുമായി പുതിയ…

Continue Reading