ഓണാഘോഷത്തിന്റെ ഭാഗമായി വോൾക്‌സ്‌വാഗൺ ഇന്ത്യ, വിർട്ടസും ടൈഗണും പുതിയ ‘ഫ്ലാഷ് റെഡ്’ നിറത്തിൽ അവതരിപ്പിക്കുന്നു.
ഓണാഘോഷങ്ങളുടെ ഭാഗമായി വോൾക്‌സ്‌വാഗൺ ഇന്ത്യ വിർട്ടസിനും ടൈഗണിനും വേണ്ടി പുതിയ ‘ഫ്ലാഷ് റെഡ്’ കളർ ഓപ്ഷൻ കേരളത്തിൽ അവതരിപ്പിച്ചു. ഓണാഘോഷകാലത്തെ തുടക്കമാക്കിയ ചിങ്ങം ഒന്നിന്റെ മഹത്വം ആഘോഷിക്കുന്നതിനോടനുബന്ധിച്ചാണ് സ്പോർട്ടി സ്റ്റൈലിനോടും ആകർഷകമായ ഡിസൈനുകളോടും ഉപഭോക്താക്കളുടെ കൂടുതൽ താൽപര്യം പരിഗണിച്ച് ഈ പുതിയ കളർ അവതരിപ്പിച്ചത്. കൂടാതെ, ചിങ്ങം ഒന്നിന് വോൾക്‌സ്‌വാഗൺ 106 കാറുകൾ ഉപഭോക്താക്കൾക്ക് കൈമാറിയും ആഘോഷത്തിൽ പങ്കുചേർന്നു.
വോൾക്‌സ്‌വാഗൺ, ടൈഗണിന്റെയും വിർട്ടസിന്റെയും ജിടി ലൈൻ ട്രിമിൽ പുതിയ ‘ഫ്ലാഷ് റെഡ്’ കളർ ഓപ്ഷൻ അവതരിപ്പിച്ചു. സമ്പൂർണ്ണമായ സവിശേഷതകളും ബ്ലാക്ക് തീം ചെയ്‌ത സ്പോർട്ടി ഡിസൈനും കൊണ്ടുള്ള ജിടി ലൈൻ പാക്കേജിനൊപ്പം അവതരിപ്പിച്ചിരിക്കുന്ന ഈ പുതിയ ‘ഫ്ലാഷ് റെഡ്’ നിറം, ഉത്സവസീസണിൽ ശ്രദ്ധ ആകർഷിക്കാൻ ഒരുങ്ങുകയാണ്. ടൈഗണിലും വിർട്ടസിലും ജിടി ലൈൻ വേരിയന്റുകൾ നിരവധി ആകർഷകമായ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു, അതിൽ ചിലത്:
- 25.65 cm VW Play Touchscreen Infotainment
- 20.32 cm Digital Cockpit
- R17 ‘Cassino’ black alloy wheel
- 6-airbags – Front, Side and Curtain
- Hill Start Assist
- Smart Touch ‘Climatronic’ Auto AC
“കേരളം ഞങ്ങളുടെ പ്രധാന വിപണികളിലൊന്നാണ്. ഈ വർഷം ഓണാഘോഷത്തിന്റെ ഭാഗമായി പുതിയ കളർ അവതരിപ്പിക്കാനാകുന്നതിൽ ഏറെ സന്തോഷം അനുഭവിക്കുന്നു. കേരളത്തിലെ വിവേകമുള്ള ഉപഭോക്താക്കളുടെ പിന്തുണയാണ് വിർട്ടസിനെ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്രീമിയം സെഡാനാക്കി മാറ്റിയത്. നിലവിൽ 49% മാർക്കറ്റ് ഷെയറുമായി വിർട്ടസ് തന്റെ സെഗ്മെന്റിൽ മുൻപന്തിയിലാണ്.”
വോൾക്‌സ്‌വാഗൺ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ശ്രീ. നിതിൻ കോഹ്ലി പറഞ്ഞു!
