ഈ വണ്ടികൾ വെറുതെ കളർ മാറ്റി ഇറക്കിയോ?


ഹാരിയറിനും സഫാരിക്കും ഫീച്ചറുകൾ നിറഞ്ഞ അഡ്വഞ്ചർ എക്സ് പേഴ്‌സോണ പതിപ്പ്, വില 18.99 ലക്ഷം രൂപയിൽ ആരംഭിക്കുന്നു

ഇന്ത്യയിലെ മുൻനിര എസ്‌യുവി നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ മുൻനിര എസ്‌യുവികളായ ടാറ്റ ഹാരിയർ, ടാറ്റ സഫാരി എന്നിവയുടെ പുതുപുത്തൻ അഡ്വഞ്ചർ എക്‌സ് പേഴ്‌സണ പതിപ്പ് പുറത്തിറക്കി. സാഹസികത, പ്രകടനം, ഫീച്ചറുകൾ, മികച്ച വില എന്നിവയുടെ ഒരു സമ്പൂർണ്ണ പാക്കേജ് ആണ് കമ്പനി ഈ പുതിയ പതിപ്പിലൂടെ അവതരിപ്പിക്കുന്നത് . ഈ സെഗ്‌മെന്റിൽ  ആദ്യമായി എത്തുന്ന പല സവിശേഷതകളും ഹാരിയറിന്റെയും സഫാരിയുടെയും അഡ്വഞ്ചർ പേഴ്‌സണയിൽ കാണാനാകും. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ (എടി) ഉള്ള എഡിഎഎസ്, 360° എച്ച്ഡി സറൗണ്ട് വ്യൂ, ഓട്ടോ ഹോൾഡുള്ള ട്രെയിൽ ഹോൾഡ് ഇപിബി, ട്രെയിൽ റെസ്‌പോൺസ് മോഡുകൾ (നോർമൽ, റഫ്, വെറ്റ്), ലാൻഡ് റോവറിൽ നിന്ന് ഉരുത്തിരിഞ്ഞ കമാൻഡ് ഷിഫ്റ്റർ (എടി), മെമ്മറി & വെൽക്കം ഫംഗ്ഷനോടുകൂടിയ എർഗോ ലക്സ് ഡ്രൈവർ സീറ്റ്, 26.03 സെന്റീമീറ്റർ അൾട്രാ-വ്യൂ ട്വിൻ സ്‌ക്രീൻ സിസ്റ്റം, ട്രെയിൽ സെൻസ് ഓട്ടോ ഹെഡ്‌ലാമ്പുകൾ, അക്വാ സെൻസ് വൈപ്പറുകൾ, മൾട്ടി ഡ്രൈവ് മോഡുകൾ (സിറ്റി, സ്‌പോർട്, ഇക്കോ) തുടങ്ങിയ സെഗ്‌മെന്റിലെ മുൻനിര സവിശേഷതകൾ എല്ലാം ഈ വേരിയന്റിൽ ഒരുക്കിയിട്ടുണ്ട്. ഹാരിയർ അഡ്വഞ്ചർ എക്‌സ് 18.99 ലക്ഷം രൂപ എന്ന പ്രാരംഭ വിലയിലും സഫാരി അഡ്വഞ്ചർ എക്‌സ്+ പേഴ്‌സണ 19.99 ലക്ഷം രൂപ എന്ന പ്രാരംഭ വിലയിലും ലഭ്യമാകും.

ഹാരിയർ, സഫാരി നിര വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് അഡ്വഞ്ചർ എക്സ് പൂർണ്ണമായും ഫീച്ചറുകൾ നിറഞ്ഞ ഓപ്ഷനാണ്. ലാൻഡ് റോവറിന്റെ ലെജൻഡറി ഡി8 പ്ലാറ്റ്‌ഫോമിൽ നിന്ന് ഉരുത്തിരിഞ്ഞതും തെളിയിക്കപ്പെട്ടതുമായ  ഒമേഗാർക്ക് ആർക്കിടെക്ചറിൽ നിർമ്മിച്ചതും അതിശക്തമായ 2.0ലി ക്രയോടെക് ഡീസൽ എഞ്ചിനിൽ പ്രവർത്തിക്കുന്നതുമായ ഹാരിയർ, സഫാരി അഡ്വഞ്ചർ എക്സ്  പേഴ്‌സണകൾ പ്രകടനത്തിലൂടെ പുതിയ അനുഭവം നൽകുന്നു. ധീരവും ആകർഷകമായ സാന്നിധ്യവുമുള്ള ഹാരിയറും സഫാരിയും എല്ലാ റോഡുകളിലും ശ്രദ്ധ ആകർഷിക്കുന്നു എന്ന് മാത്രമല്ല ഡോമിനേറ്റിവ്  ഡിസൈൻ , ഹൈ-സെറ്റ് ബോണറ്റ്, എലിവേറ്റ് ചെയ്ത ഡ്രൈവിംഗ് പൊസിഷൻ എന്നിവയിലൂടെ ഒരു യഥാർത്ഥ എസ്‌യുവിയുടെ സത്ത ഉൾക്കൊള്ളുന്നു. ഹാരിയറിൽ ശ്രദ്ധേയമായ ആർ17 ടൈറ്റൻ ഫോർജ്ഡ് അലോയ്‌ വീലുകളും വാതിലുകളിൽ അതിന്റെ സിഗ്നേച്ചർ ബ്രാൻഡ് മാസ്‌കട്ടും ഉണ്ട്. അതേസമയം സഫാരിയിൽ ബോൾഡ് ആർ18 അപെക്സ് ഫോർജ്ഡ് അലോയ്‌ വീലുകളും അതിന്റെ സ്വന്തം ഐക്കണിക് മാസ്‌കട്ടും ഉൾക്കൊള്ളുന്നതാണ്.

മികച്ച വിലയിൽ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട മൂല്യം വാഗ്ദാനം ചെയ്യുന്ന പുതിയ പ്യുവർ എക്‌സ് പേഴ്‌സണയും ഈ നിരയിൽ വരുന്നു. സഫാരി പ്യൂർ X വേരിയന്റ് വില 18,49,000 (എക്‌സ്-ഷോറൂം, ന്യൂഡൽഹി) രൂപയിലും ഹാരിയർ പ്യൂർ X വേരിയന്റ് വില 17,99,000 (എക്‌സ്-ഷോറൂം, ന്യൂഡൽഹി) രൂപയിലും ആരംഭിക്കുന്നു 

YouTube player

Leave a Reply

Your email address will not be published. Required fields are marked *