വോൾവോയുടെ കുഞ്ഞൻ ഇവി

വോൾവോയുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാറായ EX30 കേരളത്തിൽ അവതരിപ്പിച്ച് വോൾവോ ഇന്ത്യ. കൊച്ചിയിൽ നടന്ന ചടങ്ങിൽ വോൾവോ ഇന്ത്യ റീജിയണൽ മാനേജർ അമിത് കാലു, വോൾവോ കേരള ഡയറക്ടർ അനീഷ് മోహൻ, വോൾവോ കേരള സി.ഇ.ഒ കൃഷ്ണകുമാർ ആർ എന്നിവർ പങ്കെടുത്തു. 2025 ഒക്ടോബർ 19 ന് മുമ്പ് ബുക്ക് ചെയ്യുന്നവർക്ക് 39,99,000 രൂപയ്ക്ക് കാർ സ്വന്തമാക്കാം. പരിമിതകാലത്തേക്ക് മാത്രമാണ് ഈ അവസരം. ഓഫറിനെക്കുറിച്ച് വിശദമായി അറിയാൻ ഏറ്റവും അടുത്തുള്ള ഡീലറെ ബന്ധപ്പെടാം.

കേരളത്തിൽ ഈ വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് വോൾവോയുടെ കൊച്ചി ഷോറൂമിൽ ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. 2025 നവംബർ ആദ്യ ആഴ്ചയിൽ ഡെലിവറി ആരംഭിക്കും. ബെംഗളൂരുവിലെ ഹോസക്കോട്ടിയിലുള്ള കമ്പനി പ്ലാന്റിലാണ് EX30 അസംബിൾ ചെയ്യുന്നത്.

വോൾവോയുടെ ഇതുവരെ പുറത്തിറങ്ങിയ ഇലക്ട്രിക് കാറുകളിൽ ഏറ്റവും കുറഞ്ഞ കാർബൺ പുറന്തള്ളൽ തോതുള്ള കാറാണ് EX30. ഡെനിം, പെറ്റ് ബോട്ടിൽ, അലൂമിനിയം, പി.വി.സി പൈപ്പുകൾ തുടങ്ങിയവ പുനരുപയോഗിച്ചാണ് ഇതിന്റെ ആകർഷകമായ ഇന്റീരിയർ തയ്യാറാക്കിയിരിക്കുന്നത്. നിർമ്മാണത്തിൽ സ്കാൻഡിനേവിയൻ ഡിസൈനുകളും ആധുനിക സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച EX30, യൂറോ NCAP സുരക്ഷാ പരിശോധനയിൽ ഫൈവ് സ്റ്റാർ റേറ്റിംഗ് നേടിയിട്ടുണ്ട്.

വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടി കുറയ്ക്കാൻ ഇന്റർസെക്ഷൻ ഓട്ടോ ബ്രേക്ക്, ഡോർ അപ്രതീക്ഷിതമായി തുറക്കുമ്പോൾ സംഭവിക്കാവുന്ന അപകടങ്ങൾ തടയാൻ ഡോർ ഓപ്പൺ അലർട്ട്, 5 ക്യാമറകൾ, 5 റഡാറുകൾ, 12 അൾട്രാസോണിക് സെൻസറുകൾ ഉൾപ്പെടെ നൂതന Safe Space ടെക്നോളജിയും സുരക്ഷാ ഉപകരണങ്ങളും EX30യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്കാൻഡിനേവിയൻ ഋതുഭേദങ്ങളിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് തയ്യാറാക്കിയ കാബിനിലെ അഞ്ച് ആംബിയന്റ് ലൈറ്റിംഗ് തീമുകളും ശബ്ദ സംവിധാനവും വ്യത്യസ്തമായ അനുഭവം സമ്മാനിക്കും. 1040W ആംപ്ലിഫയറും 9 ഹൈ പെർഫോമൻസ് സ്പീക്കറുകളും അടങ്ങിയ പുതിയ ഹാർമൻ കാർഡൻ സൗണ്ട്ബാർ അത്യാധുനിക സറൗണ്ട് സൗണ്ട് അനുഭവം നൽകുന്നു.

12.3 ഇഞ്ച് ഹൈ റെസല്യൂഷൻ സെൻട്രർ ഡിസ്പ്ലേയിൽ Google Built-in, 5G കണക്റ്റിവിറ്റി, OTA അപ്ഡേറ്റുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ആകർഷകമായ രൂപകൽപ്പനയ്ക്ക് Red Dot Awardലെ Best of the Best Product Design 2024, World Urban Car of the Year 2024 എന്നീ അന്താരാഷ്ട്ര അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

എട്ട് വർഷത്തെ ബാറ്ററി വാർന്റിയും വാൾബോക്സ് ചാർജറും വോൾവോ ഉറപ്പുനൽകുന്നു. ഡിജിറ്റൽ കീ സൗകര്യം ഉപയോഗിച്ച് കാർ സൗകര്യപൂർവ്വം കൈകാര്യം ചെയ്യാം. NFC സൗകര്യം ഉപയോഗിച്ച് ഒരു കാർഡ് ടാപ്പ് ചെയ്തോ അല്ലെങ്കിൽ വോൾവോ കാർ ആപ്പിലെ Digital Key Plus ഉപയോഗിച്ച് നിങ്ങളുടെ ഫോൺ കൊണ്ടോ കാർ ഉപയോഗിക്കാം.

നൂതനമായ ഇലക്ട്രിക് ഡ്രൈവ്‌ട്രെയിനും നവീനമായ സവിശേഷതകളും ഉള്ള ഈ മോഡൽ, സുസ്ഥിരമായ ഒരു പരിസ്ഥിതി സംഭാവന ചെയ്യുന്നതിനൊപ്പം സമാനതകളില്ലാത്ത ഡ്രൈവിംഗ് അനുഭവവും നൽകുന്നു.

EX30 Single Motor – Extended Range വിശദാംശങ്ങൾ

പവർ: 272 hp
ടോർക്ക്: 343 Nm
ബാറ്ററി: 69 kWh (Li-Ion)
ആക്സിലറേഷൻ: 0–100 km/h – 5.3 സെക്കന്റ്
ബാറ്ററി വാർന്റി: 8 വർഷം / 1,60,000 km
പരമാവധി വേഗത: 180 km/h
WLTP റേഞ്ച്: 480 km
ഫ്രണ്ട് സ്റ്റോറേജ് (Frunk): 7 ലിറ്റർ
റിയർ സ്റ്റോറേജ് (Boot Space): 318 ലിറ്റർ
ഗ്രൗണ്ട് ക്ലിയറൻസ് (Kerb Weight + 1 വ്യക്തി): 171 mm
വൺ പെഡൽ ഡ്രൈവ് ഓപ്ഷൻ
5 ആംബിയന്റ് ലൈറ്റിംഗ് തീമുകളും ശബ്ദ സംവിധാനവും
നോർഡിക്കോ അപ്ഹോൾസ്റ്ററി
അതുല്യമായ ബാറ്ററി സെഫ്റ്റി കെജ്
അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റംസ്
LED ഹെഡ്ലൈറ്റ് (മിഡ്)
Safe Space Technology
Google Built-in (Assistant, Play, Maps)
Volvo Cars App
മികച് സൗണ്ട് സിസ്റ്റം (1040W, 9 സ്പീക്കറുകൾ)
റിവേഴ്സിംഗ് ക്യാമറ
ക്രോസ് ട്രാഫിക് അലർട്ടുള്ള Blind Spot Information System
Adaptive Cruise Control
Park Pilot Assist
Lane Keeping Aid
Collision Mitigation Support (മുന്നിലും പിന്നിലും)
Parking Assistance Sensors (മുന്നിലും പിന്നിലും)
സ്മാർട്ട്‌ഫോണിനുള്ള വയർലെസ് ചാർജിംഗ്

Leave a Reply

Your email address will not be published. Required fields are marked *