ഇത്രയും വർഷമായി വലിയ മാറ്റങ്ങളില്ലേ?

മഹിന്ദ്ര താർ മൂന്നു ഡോർ മോഡൽ മുഖം മിനുക്കി വന്നു! പുതിയ താറിന്റെ പുതുക്കിയ വില 9.99 ലക്ഷത്തിലാണ് തുടങ്ങുന്നത്.

ഡിസൈനിൽ കാര്യമായ മാറ്റങ്ങളില്ല, ഗ്രിൽ മാറിയിട്ടുണ്ട്. പഴയ താറിൽ കണ്ട ഇരട്ട കളർ ബമ്പർ തിരിച്ചു കൊണ്ടന്നിട്ടുണ്. പുതിയ ബ്ലാക്ക് തീം ഡാഷ്‌ബോർഡ്, പുതുക്കിയ കളറുകൾ എല്ലാമാണ് പുതിയ താറിന്റെ പ്രത്യേകത.

പിന്നിലെ എ സി വെന്റുകളും, സ്ലൈഡ് ചെയ്യാവുന്ന ആം റെസ്റ്റുകളും ഡെഡ് പെഡൽ (ഓട്ടോമാറ്റിക്കിൽ) എന്നിവയും പവർ വിൻഡോ സ്വിച്ചുകൾ ഡോറിലേക്ക് മാറിയതും, വലിയ ബോട്ടിൽ ഹോൾഡറും, പിൻ ക്യാമറയും, പിന്നിലെ ഗ്ലാസിലെ വൈപ്പറും പിന്നെ അതിന്റെ കൂടെ ഗ്ലാസ് വാഷറും പുതിയ താറിലെ പ്രത്യേകതകളാണ്.

26.03 സെന്റിമീറ്റർ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റവും (താർ റോക്സിൽ കണ്ടത്) അതിൽ തന്നെ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേയ് തുടങ്ങിയ സംവിധാനങ്ങളും കാണാനാവും. ടയർ ലെ എയർ അറിയാനുള്ള സംവിധാനവും ടൈപ്പ് സി ചാർജിങ് പോർട്ടുകളും അഡ്വെഞ്ചർ സ്റ്റാറ്റസ് അടക്കം എല്ലാം കാണിക്കുന്ന റെസ്പോൺസീവ് ആയ സ്ക്രീൻ കൊള്ളാം.

എൻജിൻ മാറിയിട്ടില്ല, ഗിയർ ബോക്സുകൾ മാറിയിട്ടില്ല. പക്ഷെ ഇന്ധന ടാങ്ക് അകത്തുന്നു തുറക്കാൻ ഉള്ള സംവിധാനവും പുതിയ താറിൽ വന്നിട്ടുണ്ട്.

YouTube player

Leave a Reply

Your email address will not be published. Required fields are marked *